സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
തൃശൂര്‍: 34ാമത് സംസ്ഥാന പുരുഷവനിത, ജൂനിയര്‍ ഇന്റര്‍കഌബ്ബ്, മാസ്‌റ്റേഴ്‌സ് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 11 വരെ തൃശൂരില്‍ നടക്കും. തോപ്പ് സെന്റ്‌തോമസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നും 20 ജിംനേഷ്യങ്ങളില്‍ നിന്നുമായി 300 ലധികം കായികതാരങ്ങള്‍ പങ്കെടുക്കും. തൃശൂര്‍ ജില്ലാ പവര്‍ലിഫ്റ്റിങ്ങ് അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. നാളെ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 11 ന് വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജനുവരി 11 മുതല്‍ 17 വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാടീമിനേയും കര്‍ണാടകയില്‍ നടക്കുന്ന സൗത്ത്ഇന്ത്യ മല്‍സരത്തില്‍ പങ്കെടുക്കുന്ന ടീമിനേയും ഈമല്‍സരത്തില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകസമിതി ഭാരവാഹികളായ ബിന്നി ഇമ്മട്ടി, ആര്‍. ഡെല്‍റ്റോ എല്‍. മാറോക്കി, വി.എന്‍. കൃഷ്ണന്‍, ടി.കെ. ഷെല്ലി, പി.ജെ. ഷോബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."