ഹരിതകേരളം; ജില്ലയില്‍ നാടും നഗരവും അടിച്ചുവാരി !
കൊല്ലം: ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ശുചീകരണ പരിപാടിക്ക് കൊല്ലം ജില്ലയില്‍ വന്‍ ജനപിന്തുണയോടെ തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.
പഴങ്ങാലം മുടീപ്പടീക്കല്‍ കുളം നവീകരണ പരിപാടി മന്ത്രി .ജെ .മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കല്ലുംതാഴം ജങ്ഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന് എം നൗഷാദ് എം.എല്‍.എ നേതൃത്വം നല്‍കി. പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന ശുചീകരണ പരിപാടി എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. കലക്ടറേറ്റ് വളപ്പില്‍ നടന്ന ശുചീകരണം ജില്ലാ കലക്ടര്‍ മിത്ര. ടി ഉദ്ഘാടനംചെയ്തു. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശ അജിത്ത്, എ.ഡി.എം ഐ. അബ്ദുല്‍ സലാം, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
കൊല്ലം കോര്‍പറേഷന്റെ വിവിധ ഡിവിഷനുകളിലായി എട്ടോളം ജലസ്രോതസുകള്‍ ശുചീകരിച്ചു. 55 ഡിവിഷനുകളിലും മാലിന്യ നിക്ഷേപം നടത്തുന്ന ഒരു സ്ഥലം കണ്ടെത്തി ശുചീകരണം നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് അതത് മേഖലകളിലെ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി.
വാടി കടപ്പുറത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷീബ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നിരവധിപേര്‍ പങ്കാളികളായി. കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി .സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് .പ്രദീപ്, ആര്‍ .ഷീബ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ ട്രാക്കിന്റെ (ട്രോമാ കെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം) നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പരിപാടി ആര്‍ .ടി .ഒ ആര്‍.തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി .എം. ഒ സി.ആര്‍.ജയശങ്കര്‍ അധ്യക്ഷനായി.
ട്രാക്ക് സെക്രട്ടറി ആര്‍ .ശരത് ചന്ദ്രന്‍, വൈസ് പ്രസിഡന്റ് റിട്ട .ആര്‍. ടി .ഒ പി.എ.സത്യന്‍, ജോയിന്റ് സെക്രട്ടറിമാരായ വെസ്റ്റ് സി .ഐ വി.എസ്. ബിജു, ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, ട്രഷറര്‍ സന്തോഷ് തങ്കച്ചന്‍, ചാര്‍ട്ടര്‍ മെമ്പര്‍മാരായ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ ഹരികുമാര്‍, ആര്‍ എം ഒ ഡോ. അനില്‍കുമാര്‍, റോണാ റിബെയ്‌റോ, ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു. ശുചീകരണത്തിനു ശേഷം വൃക്ഷത്തൈകള്‍ നട്ടു.
കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ പരിസരത്ത് പൊലിസ് സേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി .അജോയ്, സി.ഐ മഞ്ജു ലാല്‍, എസ്.ഐ അബ്ദുല്‍ റഹ്മാന്‍, പൊലിസ് അസോസിയേഷന്‍ ഭാരവാഹികളായ സനോജ്, ജിജു സി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ് കുമാര്‍ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. കടവൂര്‍, കോട്ടക്കകം, സി.കെ.പി. എം.എം. നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ്, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, ഗ്രന്ഥ ശാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വേറിട്ട ചുവടുവയ്പ്പായി
സ്വാപ് മേളകള്‍
കൊല്ലം: ഹരിതകേരളം മിഷന്റെ ഭാഗമയി ജില്ലയില്‍ വിവിധ മേഖലകളില്‍ ആരംഭിച്ച സ്വാപ് മേളകളില്‍ ആദ്യദിനത്തില്‍തന്നെ ഏറെ സന്ദര്‍ശകരെത്തി.
മാലിന്യമെന്ന നിലയില്‍ ഉപേക്ഷിക്കപ്പെട്ട പല വസ്തുക്കള്‍ക്കും ആവശ്യക്കാരുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്വാപ് ഷോപ്പുകളിലെ സന്ദര്‍ശക തിരക്ക്.ആദ്യദിനത്തില്‍ പ്രദര്‍ശനത്തിനും കൈമാറ്റത്തിനും പ്രധാനമായും എത്തിയത് തുണിത്തരങ്ങളാണ്.
വ്യക്തിബന്ധങ്ങള്‍ ദൃഢമാക്കാന്‍ സ്വാപ് മേളകള്‍ ഉപകരിക്കുമെന്ന് എം. മുകേഷ് എം .എല്‍. എ പറഞ്ഞു. തൃക്കരുവ പഞ്ചായത്തിലെ കാഞ്ഞിരംകുഴി മാര്‍ക്കറ്റിങ് സൊസൈറ്റി അങ്കണത്തില്‍ സ്വാപ് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴെവിളവീട്ടില്‍ രാജമ്മക്ക് ടെലിവിഷന്‍ നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
കൊല്ലം കോര്‍പറേഷന്‍ ഓഫീസ് വളപ്പില്‍ ഉത്സവപ്രതീതിയിലാണ് സ്വാപ് ഷോപ്പിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മേയര്‍ വി .രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."