മിനിപമ്പയില്‍ ജനകീയ പങ്കാളിത്തത്തോടെ തടയണ നിര്‍മിച്ചു കള്ളിമുണ്ടും ബനിയനുമിട്ട് മന്ത്രിയുമെത്തി; തടയണ നിര്‍മിക്കാന്‍!
എടപ്പാള്‍: ജലസംരക്ഷണത്തിനായി കുറ്റിപ്പുറം മിനിപമ്പയില്‍ ജനകീയ പങ്കാളിത്തത്തോടെ തടയിണ നിര്‍മിച്ചു. മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. തടയിണ നിര്‍മിക്കുന്നതിനായി നാട്ടുകാര്‍ക്കൊപ്പം മന്ത്രിയും കളത്തിലിറങ്ങി.
വിദ്യാര്‍ഥികളും പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ജനകീയ സംരംഭത്തില്‍ പങ്കാളികളായി. കള്ളിമുണ്ടും ബനിയനും ധരിച്ചെത്തിയ മന്ത്രിയും ജോലിയില്‍ പങ്കാളിയായി. താല്‍ക്കാലിക മണല്‍ ചാക്കുകള്‍ അടുക്കിവയ്ക്കുന്നതില്‍ അദ്ദേഹം മുഴുവന്‍ സമയവും പങ്കുചേര്‍ന്നു.
തവനൂര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. മൂവായിരത്തോളം മണല്‍ചാക്കുകളാണ് 40 മീറ്ററോളം നീളമുള്ള തടയണ നിര്‍മാണത്തിന് വേണ്ടിവന്നത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, വൈസ് പ്രസിഡന്റ് പി.പി മോഹന്‍ദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി സുബ്രഹ്മണ്യന്‍, കെ.പി കവിത, ജില്ലാപഞ്ചായത്തംഗങ്ങളായ എം.ബി ഫൈസല്‍, എ.ടി ബബിത എന്നിവര്‍ പങ്കാളിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."