കാഞ്ഞങ്ങാട്ട് അക്രമം തുടരുന്നു : വീടുകളും വാഹനങ്ങളും തകര്‍ത്തു
കാഞ്ഞങ്ങാട് : നിരോധാനാഞ്ജയ്ക്കിടയിലും കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു.
ആറങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെയും വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും അക്രമം നടന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ തിടില്‍ അഷ്‌റഫിന്റെ വീടും കാറും വീടും കഴിഞ്ഞ രാത്രി സി പി എമ്മുകാര്‍ തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറാണ് എറിഞ്ഞ് തകര്‍ത്തത് .
എസ ടി യു നേതാവ് ടി കെ കുഞ്ഞു മൊയ്തീന്റെ പടിഞ്ഞാറെ വീടും തകര്‍ത്തു. വെളളിയാഴ്ച രാത്രിയോടെ എത്തിയ ഒരു സംഘം സി .പി .എം പ്രവര്‍ത്തകര്‍ വീട് തകര്‍ക്കുകയായിരുന്നു. വീടിന്റെ അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും മറ്റും അടിച്ച് തകര്‍ത്തു. ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു.വീടാക്രമിച്ച സംഭവത്തില്‍ മൊയ്തീന്‍കുഞ്ഞി ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.അക്രമം പടരുന്ന സാഹചര്യത്തില്‍ പൊലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.മന്ന്യോട്ടിനടുത്ത കലയറ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍ വീട്ടില്‍ ജാനകിയുടെ വീടിന് നേരെയും കല്ലേറുണ്ടായി.വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇവരുടെ മകന്‍ അനീഷിന്റെ ഓട്ടോ അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു.
കുമ്പള: സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ചു. സംഭവം അറിഞ്ഞതോടെ ഉപ്പളയില്‍ ഇരുവിഭാഗം തമ്മില്‍ ഏറ്റുമുട്ടി. തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ പൊലിസ് ലാത്തിവീശി. യുവാവിനെ കുത്തിയ പ്രതിയുടെ ബൈക്ക് ഒരു സംഘം അടിച്ചു തകര്‍ത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കൈകമ്പ അമ്പാര്‍ റോഡ് ജംഗ്ഷനിലാണ് സംഭവം. ഉപ്പള പച്ചിലംപാറയിലെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ മുനീറി (22) നാണ് കുത്തേറ്റത്. യുവാവിനെ കുമ്പള ജില്ലാ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് അക്രമം വ്യാപിക്കുന്നത് കണ്ടതോടെ സ്ഥലത്തെത്തിയ പൊലിസ് ജനകൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തി വീശി. അക്രമത്തെ തുടര്‍ന്ന് ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."