HOME
DETAILS

ജില്ലാ കോണ്‍ഗ്രസിന്റെ ഭരണചക്രം ഇനി ബിന്ദുകൃഷ്ണയുടെ കൈകളില്‍ ഭദ്രം

  
backup
December 09 2016 | 19:12 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%b0


കൊല്ലം: ഒടുവില്‍ കൊല്ലത്തെ കോണ്‍ഗ്രസിന്റെ ഭരണചക്രം ബിന്ദുകൃഷ്ണയുടെ കൈകളില്‍.
മുന്നു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് വനിതാ പ്രസിഡന്റ് ഡി.സി.സിയുടെ അമരത്തെത്തുന്നത്. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാളായ ബിന്ദുകൃഷ്ണ കൊടിക്കുന്നില്‍ സുരേഷിന്റെ പിന്‍ഗാമിയായാണ് പദവിയിലെത്തുന്നത്. ഇടക്കാലത്തു കൈമോശംവന്ന കൊല്ലം ഡി.സി.സി വീണ്ടും ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലെത്തിയതിന്റെ ആഹ്‌ളാദമാണ് ഗ്രൂപ്പു ക്യാമ്പുകളില്‍. എന്നാല്‍ പി.സി വിഷ്ണുനാഥിലുടെ ഡി.സി.സി നിലനിര്‍ത്താമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്ന എ ഗ്രൂപ്പിനേറ്റ കനത്ത തിരിച്ചടിയാണ് ബിന്ദുവിന്റെ സ്ഥാനലബ്ദി. എന്നാല്‍ ബിന്ദുകൃഷ്ണയുടെ നിയമനത്തെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടലും ചീറ്റലും പ്രകടമാണ്. ഒരു വിഭാഗം ഇക്കാര്യത്തില്‍ സോഷ്യല്‍മീഡിയയും ഉപയോഗിക്കുന്നുണ്ട്. ജില്ലയിലെ കോണ്‍ഗ്രസിനെ എങ്ങനെ ചലനാത്മകമാക്കുമെന്ന സംശയം ഉന്നയിക്കുന്നവരും ഇല്ലാതില്ല. കോണ്‍ഗ്രസിനു എന്നൊക്കെ ശക്തമായ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ അന്നെല്ലാം പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായ പടലപ്പിണക്കങ്ങളാണ് തിരിച്ചടിക്കു കാരണമായിരുന്നത്.
എന്‍ അഴകേശന്‍ സ്ഥാനമൊഴിഞ്ഞശേഷം രണ്ടുപതിനാറ്റാണ്ടിലധികം കൊല്ലത്തു കോണ്‍ഗ്രസ് നിര്‍ജ്ജീവാവസ്ഥായിലായിരുന്നു. ജി പ്രതാപവര്‍മ്മ തമ്പാന്‍ ഡി.സി.സി പ്രസിഡന്റായ സമയത്തായിരുന്നു പാര്‍ട്ടിയില്‍ വീണ്ടും ഉണര്‍വുണ്ടായത്. അന്നു താഴെത്തട്ടുവരെ പാര്‍ട്ടി പ്രവര്‍ത്തനം സജീവയമായതോടെ 2014 പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ സംയുക്തമായി തമ്പാന്റെ ശൈലിക്കെതിരെ പടയൊരുക്കം നടത്തിയതോടെ അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. തുടര്‍ന്നുവന്ന വി സത്യശീലന്റെ ട്രേഡുയൂനിയന്‍ മോഡല്‍ പ്രവര്‍ത്തനവും അനാരോഗ്യവും പാര്‍ട്ടിയെ ക്ഷയിപ്പിച്ചപ്പോള്‍ അതു കൊടിക്കുന്നില്‍ സുരേഷിന്റെ കടന്നുവരവിനു കാരണമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൊല്ലത്തു നിലംതൊടാതെ പോയെങ്കിലും രാപകല്‍ സമരം പോലുള്ള പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിച്ചു ദേശീയശ്രദ്ധനേടാന്‍ കൊടിക്കുന്നിലിന്റെ നേതൃത്വത്തിനു കഴിഞ്ഞു. ബൂത്തുകമ്മിറ്റികള്‍ പോലും നീര്‍ജ്ജീവമായി കിടക്കുന്ന ജില്ലയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഭഗീരഥ പ്രയത്‌നംതന്നെ വേണ്ടിവരും. അതിനു ബിന്ദുകൃഷ്ണയ്ക്കാകുമോയെന്നാണ് കണ്ടറിയേണ്ടത്. ഹൈക്കമാന്‍ഡിന്റെ നിയമനമാണെന്നു പറയുന്നുണ്ടെങ്കിലും താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതാക്കള്‍ നിലംതൊടുകതന്നെവേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago