HOME
DETAILS

'വിമുക്തി' ലഹരിവര്‍ജ്ജന മിഷന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു

  
backup
December 09, 2016 | 8:46 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%a8-%e0%b4%ae


തൊടുപുഴ: മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്ന് ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തി' പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമാകുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനും ബഹുജന പങ്കാളിത്തത്തോടുകൂടിയാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്.
സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, സ്‌കൂള്‍ - കോളജ്തല ലഹരിവിരുദ്ധ ക്ലബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി - യുവജന - മഹിളാ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടുകൂടി ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. എ. നെല്‍സണ്‍, അസി. എക്‌സൈസ് കമ്മിഷണര്‍ ബെന്നി ഫ്രാന്‍സിസ്, തങ്കച്ചന്‍ ആന്റണി ( ആരോഗ്യവകുപ്പ്), കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷൈന്‍ എം. സിറിയക്, ട്രൈബല്‍ എക്‌സ്റ്റന്‍ ഓഫീസര്‍ സി.അരുണ്‍കുമാര്‍, ടി.ഡി. ജോസഫ്( ഡി.സി.ആര്‍.ബി സബ് ഇന്‍സ്‌പെക്ടര്‍), എന്‍. ഉല്ലാസ് (ഫിഷറീസ്), ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല സമിതിയുടെ വിപുലമായ യോഗം ഈ മാസം 28ന് ചേരും. ജില്ലയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും അവലോകനത്തിനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനാണ് ചുമതല നല്‍കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ജില്ലാതല കമ്മിറ്റിയില്‍ നഗരസഭാ അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സമിതിയുടെ വൈസ് ചെയര്‍മാന്‍മാര്‍ ആയിരിക്കും.
ജില്ലാ കലക്ടറാണ് കണ്‍വീനര്‍. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജോയിന്റ് കണ്‍വീനറും വിമുക്തി ജില്ലാ മിഷന്‍ ഓഫീസര്‍ ജില്ലാ കോഓര്‍ഡിനേറ്ററുമായിരിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലാ പൊലിസ് മേധാവി, ജില്ലാ ഗവ. പ്ലീഡര്‍, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, പബ്ലിക് റിലേഷന്‍സ,് സ്‌പോര്‍ട്‌സ് , യുവജനക്ഷേമം, സാംസ്‌കാരികം, ഫിഷറീസ്, ടൂറിസം, കുടുംബശ്രീ, കലാ സാംസ്‌കാരിക -മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി, യുവജന, മഹിള ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരാണ് ജില്ലാതല സമിതി അംഗങ്ങള്‍. തദ്ദേശഭരണ സ്ഥാപന തലത്തില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് അധ്യക്ഷനായിരിക്കും. സെക്രട്ടറി കണ്‍വീനറും, വാര്‍ഡ് അംഗങ്ങള്‍, സ്ഥാപനത്തിലെ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍കോളജ് തലവന്‍മാര്‍, കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍മാര്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍, കലാസമിതികള്‍, ഗ്രന്ഥശാല ഭാരവാഹികള്‍, വിദ്യാര്‍ഥി യുവജന, മഹിളാപ്രതിനിധികള്‍, എക്‌സൈസ്, പൊലിസ്, സ്റ്റുഡന്റ് പൊലിസ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  2 months ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  2 months ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  2 months ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  2 months ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  2 months ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  2 months ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  2 months ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  2 months ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  2 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  2 months ago