HOME
DETAILS

പതിറ്റാണ്ടോളം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച് എ.എ ഷുക്കൂറിന്റെ പടിയിറക്കം

  
backup
December 09, 2016 | 8:55 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


ആലപ്പുഴ: ജില്ലയിലെ കോണ്‍ഗ്രസിനെ പത്ത് വര്‍ഷത്തോളം മുന്നില്‍ നിന്ന് നയിച്ചാണ് എ.എ ഷുക്കൂര്‍ ഡി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രതാപ കാലത്തും പ്രതിസന്ധിഘട്ടത്തിലും പാര്‍ട്ടിയെ തറാതെ മുന്നോട്ട് നയിച്ചുവെന്നതാണ് ഷുക്കൂറിനെ വ്യത്യസ്തനാക്കുന്നത്. പുതിയ മുഖമായി എം.ലിജു തലപ്പത്തെത്തുമ്പോള്‍ കോണ്‍ഗ്രസിന് പറയത്തക്ക പ്രതിസന്ധികളൊന്നും ജില്ലയില്ലാത്തതിന്റെ ഒരുകാരണം ഷുക്കൂറിന്റെ നേതൃപാടവം തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയം കടന്നു പോയപ്പോഴും ഷുക്കൂര്‍ അക്ഷോഭ്യനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ആരോട് മല്ലിടാനും അദ്ദേഹം മടികാണിച്ചില്ല. എന്നാല്‍ വിമര്‍ശകര്‍ പാര്‍ട്ടിയുടെ മുരടിപ്പ് ചൂണ്ടികാട്ടുന്നുവെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ ആലപ്പുഴയേയും ബാധിച്ചതെന്നേ പ്രവര്‍ത്തകര്‍ പറയൂ. ഷുക്കൂറിന് ലഭിക്കുന്ന ക്ലീന്‍ ഇമേജും ഇത് തന്നെയാണ്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയം അദ്ദേഹത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവോയെന്നത് ഇനിയും വിലയിരുത്തേണ്ടത് പാര്‍ട്ടി തന്നെയാണ്.
 ഏതായാലും പൊതുരംഗത്ത് പാരമ്പര്യവും പകിട്ടും തുണയാക്കി  അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഡി.സി.സി പ്രസിഡന്റ് അധ്യക്ഷ സ്ഥാനം ഒഴിയുന്നത്. തുടര്‍ച്ചയായി പത്തുവര്‍ഷത്തോടടുത്ത് കോണ്‍ഗ്രസിനെ നയിച്ചെന്ന ഖ്യാതിയും ഷുക്കൂറിന് സ്വന്തം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങിയ ഷുക്കൂര്‍ കെ എസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്  ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കെ പി സി സി അംഗം, ഡി സി സി ജനറല്‍ സെക്രട്ടറി തുടങ്ങി സ്ഥാനമനങ്ങള്‍ അലങ്കരിച്ച് സംഘടനാരംഗത്ത് ജ്വലിച്ച് നില്‍ക്കുമ്പോഴാണ് 2007-ല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത്. ഇക്കാലയളവില്‍  ആലപ്പുഴ നഗരസഭാ കൗണ്‍സിലറായും ചെയര്‍മാ നായും ആലപ്പുഴ നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച് എം.എല്‍.എയായും പാര്‍ലമെന്ററി രംഗത്തും ഷുക്കൂര്‍ തിളങ്ങി.
   2008-ല്‍ നെഹ്‌റുഭവന്‍ പുതുതായി മൂന്ന് നിലകളോടുകൂടി നിര്‍മ്മിച്ചു. 2013-ല്‍ മുല്ലയ്ക്കലെ ആര്‍ ശങ്കര്‍ ഡി സി സി ഓഫീസിന് ശിലയിട്ട് 2016-ല്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. നഗരഹൃദയത്തില്‍ത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന രണ്ട് ആസ്ഥാനമന്ദിരങ്ങള്‍  ഷുക്കൂറിന്റെ നേതൃവൈഭവത്തിന് തെളിവാണ്.  ഒട്ടറേ വികസനപ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം മണ്ഡലത്തിനായി കാഴ്ചവച്ചത്. പ്രസിഡന്റ് പദവിയിലിരുന്നുകൊണ്ട് രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മികച്ചനേട്ടമാണ് ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഉണ്ടായത്. 2010-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടമാണ് ജില്ലയിലുണ്ടായത്. 73 ഗ്രാമപഞ്ചായത്തുകളില്‍ 38 ഗ്രാമപഞ്ചായത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ബ്ലോക്ക് പഞ്ചായത്തുകളും 5 നഗരസഭകളില്‍ 4 നഗരസഭകളും യു.ഡി.എഫ് ഭരണത്തിലെത്തിച്ചു. 2015-ലും  നേട്ടം  തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായി. ബൂത്ത്-മണ്ഡലം തലംമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഷുക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തുവെന്നതില്‍ സംശയമില്ല.    
  ഇതിനിടെ ജില്ലയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ഷുക്കൂര്‍ നിറഞ്ഞു നിന്നു . പത്തുവര്‍ഷത്തിനിനി 58 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ കരുത്തോടെ നയിച്ചതിലുപരി പ്രതികൂലാവസ്ഥയിലും വലിയ പരുക്കേല്‍ക്കാതെ രക്ഷിച്ചെടുത്തുവെന്ന ഖ്യാതിയോടെയാണ് അധ്യക്ഷസ്ഥനത്ത് നിന്നും പടിയിറങ്ങുന്നത്. ഏതായാലും ഇനിയും കാറുംകോളും നിറഞ്ഞ ജില്ലയിലെ കോണ്‍ഗ്രസിനെ ഔദ്യോഗിക പരിവേഷങ്ങളില്ലാതെ  നയിക്കാന്‍ ഷുക്കൂറുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  16 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  16 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  16 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  16 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  16 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  16 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  16 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  16 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  16 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  16 days ago