ബസ് യാത്രക്കിടെ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി പിടിയില്‍
മട്ടാഞ്ചേരി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനി പള്ളുരുത്തി പൊലിസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശിയും ഇപ്പോള്‍ പാലക്കാട് റെയില്‍വേ കോളനിയില്‍ താമസിക്കുകയും ചെയ്യുന്ന ചിത്ര(28) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ പത്തര മണിയോടെ കുമ്പളങ്ങി എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീ മുരുകന്‍ എന്ന ബസ്സിലാണ് സംഭവം.
കുമ്പളങ്ങി തണ്ടാശ്ശേരി വീട്ടില്‍ പരമേശ്വരന്റെ ഭാര്യ സരളയുടെ രണ്ടേകാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണമാലയാണ് ഇവര്‍ കവര്‍ന്നത്. പള്ളുരുത്തി മരുന്ന് കടയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സരള സ്റ്റോപ്പില്‍ ഇറങ്ങുന്നതിന് മുമ്പ് മാല നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റ് യാത്രക്കാരാണ് മാല ചിത്ര എടുത്തതായി പറഞ്ഞത്. ഇതിനിടെ ഇവര്‍ കയ്യിലുണ്ടായിരുന്ന മാല താഴേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പള്ളുരുത്തി പൊലിസിന് കൈമാറുകയായിരുന്നു.
സരളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."