HOME
DETAILS

ഐ.എസ്.എല്‍: സുരക്ഷ ശക്തമാക്കി; വൈകിട്ട് ആറിന് ഗെയ്റ്റുകള്‍ അടക്കും

  
backup
December 09 2016 | 21:12 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95-2




കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡയനാമോസും തമ്മില്‍ ഞായറാഴ്ച കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എല്‍ സെമിഫൈനല്‍ മത്സരത്തിന് മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി സിറ്റി പൊലിസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് ആറിന് സ്റ്റേഡിയത്തിനുള്ളിലേക്കുള്ള ഗെയ്റ്റുകള്‍ അടക്കും. അതിനു മുന്‍പായി കാണികള്‍ സ്റ്റേഡിയത്തിന്റെ ഉള്ളില്‍ പ്രവേശിക്കണം. കൊച്ചിയില്‍ നടന്ന കഴിഞ്ഞ ഐ.എസ്.എല്‍ മത്സരത്തില്‍ സ്റ്റേഡിയത്തിലെ കസേരകള്‍ ചിലത് തകര്‍ക്കപ്പെട്ടതും കാണികളില്‍ ഒരാള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ ഇടയായതുമായ സാഹചര്യം കൊച്ചിയുടെ ഭാവിയിലെ അന്താരാഷ്ട്ര മത്സര സാധ്യതകള്‍ ഇല്ലാതാക്കുവാനും വരുന്ന വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളെ ബാധിക്കുവാനും ഇടയാക്കിയേക്കുമെന്നതിനാല്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ യാതൊരു തരത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും സിറ്റി പൊലിസ് അറിയിച്ചു. ഇക്കാര്യത്തില്‍ താഴെപ്പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
സ്റ്റേഡിയത്തില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിനും, ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങിയവര്‍ക്ക് ഇവ ക്ലിയര്‍ ചെയ്യുന്നതിനുമായി രണ്ട് ഐ.എസ്.എല്‍ ബോക്‌സ് ഓഫിസുകള്‍ അന്നേ ദിവസം പ്രവര്‍ത്തിക്കും. അതിലൊന്ന് സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തു നിന്നുള്ള പ്രവേശന കവാടത്തിലും മറ്റൊന്ന് സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള പ്രവേശന കവാടത്തിലുമായിരിക്കും.  
ഐ.എസ്.എല്‍ ബോക്‌സ് ഓഫിസുകളിലൂടെയുള്ള ടിക്കറ്റ് വില്‍പ്പന വൈകിട്ട് 5.30ന്  അവസാനിപ്പിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ഉച്ചതിരിഞ്ഞ്  3.30ന് ആരംഭിക്കുന്നതാണ്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വൈകിട്ട് 6.30ന് അവസാനിപ്പിക്കും. ടിക്കറ്റുകള്‍ കൈവശം ഉള്ളവര്‍ വൈകിട്ട് 6.30ന് മുന്‍പ് തന്നെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്.  സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗവും സ്റ്റേഡിയം സര്‍ക്കിളും സമീപ റോഡുകളുമെല്ലാം തത്സമയ സി.സി.ടി.വി നിരീക്ഷണത്തിലാണ്. കഴിഞ്ഞ മത്സരത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സി.സി.ടി.വി കാമറകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചും മറ്റും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. കുപ്പിവെള്ളം, ഫുഡ്പാക്കറ്റുകള്‍, കമ്പ്, നാസിക് ഡോല്‍ എന്നിവ സ്‌റ്റേഡിയത്തിനകത്തേക് യാതൊരു കാരണവശാലും പ്രവേശിപ്പിക്കുന്നതല്ല.
ഗതാഗത നിയന്ത്രണത്തിനായി കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായും പൊതുജനങ്ങള്‍ പൊലിസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോട് സഹകരിച്ച് നോ പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റുന്നതാണ്. മത്സരങ്ങളില്‍ അനിഷ്ട സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ പൊലിസ് നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  36 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago