ഈരാറ്റുപേട്ടയില്‍ മാലിന്യനീക്കം താറുമാറായി
ഈരാറ്റുപേട്ട: നഗരസഭയിലെ മാലിന്യനീക്കം താറുമാറായി. ടൗണിന്റെ പലഭാഗങ്ങളിലും മാലിന്യക്കെട്ടുകള്‍ കൂടിക്കിടക്കുകയാണ്. ഈരാറ്റുപേട്ട തെക്കേക്കരയിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം പ്ലാസ്റ്റിക് കൂടുകളുിലും ചാക്കുകളിലുമായി കെട്ടിക്കിടക്കുന്നത്. ദിവസങ്ങളായി ഇവിടെ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ട് . കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കാക്കയും തെരുവ് നായ്ക്കളും മാലിന്യങ്ങള്‍ നിരത്തുന്നുമുണ്ട്.
മഴവെള്ളത്തില്‍ മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകുകയാണ്. നാട്ടുകാരും സമീപത്തെ വ്യാപാരികളും നഗരസഭയെയും മാലിന്യം ശേഖരിക്കാനെത്തുന്നവരോടും വിവരം പറഞ്ഞെങ്കിലും മാലിന്യം നീക്കിയിട്ടില്ല.
ഇവിടെ നിക്ഷേപിക്കുന്ന മാലിന്യക്കെട്ടുകളിലധികവും മറ്റ് സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്നിടുന്നതാണെന്ന് പ്രദേശത്തെ വ്യാപാരികള്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തയാണ് ചെറിയ കെട്ടുകള്‍ നിക്ഷേപിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."