ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് കേരളത്തിന്റെ മാനം കാക്കാന്‍ മണിപ്പൂരി താരം മാത്രം
്യസബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ യോഗ്യത നേടിയത് ആറിനങ്ങളില്‍
്യജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഭൂരിപക്ഷം ഇനങ്ങളിലും യോഗ്യതാ മാര്‍ക്ക് കടന്നു
തിരുവനന്തപുരം: തേഞ്ഞിപ്പലത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ദേശീയ മേളയില്‍ മാറ്റുരയ്ക്കാന്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ യോഗ്യത മാര്‍ക്ക് കടന്നത് ഒരു കായിക താരം മാത്രം. പെണ്‍കുട്ടികളുടെ വിഭാഗത്തിലാവട്ടെ യോഗ്യത മാര്‍ക്ക് പിന്നിട്ടത് ആറിനങ്ങളിലും. ജൂനിയര്‍ പെണ്‍കുട്ടികള്‍ എല്ലാ വിഭാഗത്തിലേക്കും യോഗ്യതമാര്‍ക്ക് മറികടന്ന് കേരളത്തിന്റെ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്നു തെളിയിക്കുകയും ചെയ്തു.
കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ മണിപ്പൂരി താരം വാരിഷ് ബോഗി മയൂം മാത്രമാണ് സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ യോഗ്യത മാര്‍ക്ക് പിന്നിട്ട ഏക താരം. 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ 11.44 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണവും ദേശീയ മീറ്റില്‍ മത്സരിക്കാന്‍ യോഗണ്യും വാരിഷ് നേടിയത്. 11.85 സെക്കന്റായിരുന്നു യോഗ്യത മാര്‍ക്ക്. 4-100, 4-400 റിലേ ഇനങ്ങളിലെ എല്ലാ വിഭാഗത്തിലും കേരളത്തിന് മത്സരിക്കാം.
അണ്ടര്‍ 14 സബ്ജൂനിയര്‍, അണ്ടര്‍ 17 ജൂനിയര്‍, അണ്ടര്‍ 19 സീനിയര്‍ വിഭാഗങ്ങളിലായി മൂന്ന് വേദികളിലായാണ് ഇത്തവണ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് നടക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സബ്ജൂനിയര്‍ വിഭാഗം ചാംപ്യന്‍ഷിപ്പ്. ഈ മാസം അവസാനമാണ് മീറ്റ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും തിയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒഴികെ മറ്റു വ്യക്തിഗത ഇനങ്ങളില്‍ യോഗ്യത നേടാനാവെ പോയത് കേരളത്തിനു കനത്ത തിരിച്ചടിയാണ്. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ്, 100 മീറ്റര്‍, ഡിസ്‌കസ്‌ത്രോ, ഷോട്പുട്ട് ഇനങ്ങളില്‍ കേരളത്തില്‍ നിന്നു ആരും യോഗ്യത മാര്‍ക്ക് കടന്നിട്ടില്ല. 200, 400 മീറ്ററുകളില്‍ ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് ദേശീയ മീറ്റിനു യോഗ്യത നേടി. എന്നാല്‍, 100 മീറ്ററില്‍ എല്‍ഗയ്ക്കും യോഗ്യത നേടാനായില്ല. ജംപിനങ്ങളില്‍ വര്‍ഷ മുരളീധരന്‍ കേരളത്തിനായി മത്സരിക്കും. ലോങ്ജംപിലും ഹൈ ജംപിലുമാണ് വര്‍ഷ യോഗ്യത നേടിയത്. 600 മീറ്ററില്‍ പി ലിജ്‌ന ഉള്‍പ്പടെയുള്ളവര്‍ യോഗ്യത നേടിയിട്ടുണ്ട്. ലോങ് ജംപിലും 200, 400, 600 മീറ്ററുകളിലും രണ്ടു താരങ്ങള്‍ വീതം യോഗ്യതമാര്‍ക്ക് പിന്നിട്ടു.
തെലങ്കാനയിലെ രംഗറെഡിയില്‍ 2017 ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ജൂനിയര്‍ വിഭാഗം അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ 16 വ്യക്തിഗത ഇനങ്ങളിലും യോഗ്യത മാര്‍ക്ക് പിന്നിട്ടു. ജൂനിയര്‍ ആണ്‍കുട്ടികള്‍ക്ക് ജാവലിന്‍ ത്രോയിലും ഷോട്പുട്ടിലുമാണ് യോഗ്യത നേടാനാവാതെ പോയത്.
2017 ജനുവരി നാലു മുതല്‍ ഏഴു വരെ പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തില്‍ നടക്കുന്ന സീനിയര്‍ വിഭാഗം ചാംപ്യന്‍ഷിപ്പില്‍ ഭൂരിപക്ഷം ഇനങ്ങളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും യോഗ്യത നേടി. എന്നാല്‍ ഡിസ്‌കസ്, ജാവലിന്‍, ഹാമര്‍ ത്രോയിനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും യോഗ്യത നേടാനായിട്ടില്ല. പെണ്‍കുട്ടികളില്‍ ഷോട്പുട്ടിനും യോഗ്യതയുള്ളവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."