അയ്യങ്കാളി തൊഴില്‍ദാന പദ്ധതി; മാനന്തവാടിക്ക് 50 ലക്ഷം
മാനന്തവാടി: നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഈ മാസം 20ന് ആരംഭിക്കുമെന്ന് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ പുതിയ നഗരസഭകളില്‍ മാനന്തവാടിക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
എല്ലാ ഡിവിഷനിലും തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കുകയും മേറ്റുമാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്. 48,62,40,700 രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതില്‍ 32,42,00,700 രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായിട്ടുണ്ട്. എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുക.
മഴക്കുറവും വരള്‍ച്ചയും കണക്കിലെടുത്ത് ജലസംരക്ഷണം, മണ്ണ് സംരക്ഷണം എന്നീ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കും. നിലവില്‍ 4240 കുടുംബങ്ങളില്‍ നിന്നായി 5273 പേര്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 33 എസ്.സി, 1057 എസ്.ടി, 3150 ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളാണ് ഉള്ളത്.
വാര്‍ത്താ സമ്മേളനത്തില്‍ നരഗസഭാ അധ്യക്ഷന്‍ വി.ആര്‍ പ്രവീജ്, പ്രദിപ ശശി, പി.ടി ബിജു, ലില്ലി കുര്യന്‍, വര്‍ഗീസ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."