എ.ടി.എമ്മിന് മുന്നില്‍ റീത്ത്വച്ച് പ്രതിഷേധം
കുന്ദമംഗലം: ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന എ.ടി.എമ്മിനുമുന്നില്‍ റീത്ത് വച്ചു വ്യാപാരികള്‍ പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി പരിഷ്കരണത്തിന്റെ ഭാഗമായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്താന്‍ നോട്ട് നിരോധനമേര്‍പ്പെടുത്തി ഒരു മാസമായിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണു വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യൂനിറ്റ് കമ്മിറ്റി കുന്ദമംഗലം എ.യു.പി സ്കൂളിനു മുന്‍വശത്തെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മിനു മുന്നില്‍ പ്രതിഷേധിച്ചത്.
ജില്ലാ പ്രസിഡന്റ് എം. ബാബുമോന് ഉദ്ഘാടനം ചെയ്തു. ടി. സജീവ് അധ്യക്ഷനായി. പി. ജയശങ്കര്‍, കെ. സുന്ദരന്‍, കെ.കെ അസ്ലം, അബൂബക്കര്‍ കുന്ദമംഗലം, അഷ്റഫ് സിറ്റി, റിയാസ് റഹ്മാന്, ശിഹാബ് പാലക്കല്‍, എം.പി മൂസ, എന്‍.കെ സിദ്ദീഖ്, എം.പി അദ്നാന്, നാസര്‍, ഒ.കെ സൈഫുദ്ദീന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."