ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ശില്‍പശാല
തൊടുപുഴ : ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ മാത്രമേ ഭൂമിക്ക് നിലനില്‍പുണ്ടാകുകയുള്ളൂവെന്ന് തൊടുപുഴ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ അധ്യാപക ശില്‍പശാല അഭിപ്രായപ്പെട്ടു.
ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി സോഷ്യല്‍ ഫോറസ്ട്രിയും ഡബ്‌ളിയു. ഡബ്‌ളിയു. എഫ് കേരള ഘടകവും ചേര്‍ന്ന് ജൈവവൈവിധ്യബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ ഏകദിന ശില്‍പശാല മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ചിന്നു ജനാര്‍ദ്ദനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡബ്‌ളിയു. ഡബ്‌ളിയു. എഫ് സംസ്ഥാന ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ് , സീനിയര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ എ.കെ. ശിവകുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പോസ്റ്റര്‍ ക്യാമ്പയിന്‍ നടത്തി. പ്രദേശിക തലത്തില്‍ നടത്താവുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന പരിപാടികള്‍ക്ക് ശില്‍പശാല രൂപം നല്‍കി. ജൂണ്‍ 1 ന് മുമ്പ് നടത്തുന്ന പ്രവര്‍ത്തന പരിപാടികള്‍ക്കും ജൂണ്‍ 5 ന് എല്ലാ വിദ്യാലയങ്ങളിലും പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടത്തുന്നതിനും തീരുമാനിച്ചു കൊണ്ടാണ് ശില്‍പശാല സമാപിച്ചത്.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. ഷംസുദ്ദീന്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ എന്‍. രവീന്ദ്രന്‍ സ്വാഗതവും പ്രോജക്ട് ഫെല്ലോ ജോണ്‍സി മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."