ബംഗ്ലാദേശില്‍ വ്യാപക നാശംവിതച്ച് ചുഴലിക്കാറ്റ്: 23 പേര്‍ മരിച്ചു
ധാക്ക: വ്യാപക നാശംവിതച്ചെത്തിയ ചുഴലിക്കാറ്റില്‍ വലഞ്ഞ് ബംഗ്ലാദേശ്. 23 പേരുടെ മരണത്തിനിടയാക്കിയ കാറ്റിനെത്തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം പേര്‍ വീടുവിട്ടിറങ്ങി സുരക്ഷിത സ്ഥലത്തേക്കു മാറി.
ഇനിയും അഞ്ചുലക്ഷം പേരെക്കൂടി സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കാനാണ് അധികൃതരുടെ നീക്കം. മണിക്കൂറില്‍ 88 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് അടിച്ചുവീശുന്നത്.
ദക്ഷിണ ബംഗ്ലാദേശിലെ മിക്ക വീടുകളും കെട്ടിടങ്ങളും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. തുടരെ പെയ്യുന്ന കനത്ത മഴ ഉരുള്‍പൊട്ടലിനും കാരണമാവുന്നുണ്ട്. മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.
ചിറ്റാഗോങ് വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കപ്പലുകള്‍ ബോട്ടുകളും ഇറക്കുന്നതിന് ജലഗതാഗത വകുപ്പും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."