പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറാനില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും. ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖുമേനിയെ മോദി സന്ദര്‍ശിക്കും. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കു പുറമെ ഉന്നതതല കൂടിക്കാഴ്ചയും ഉണ്ടാകും. ഇന്ത്യാ- ഇറാന്‍ സഹകരണം ശക്തമാക്കാനുള്ള നിരവധി തീരുമാനങ്ങള്‍ കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഊര്‍ജ്ജമേഖലയിലെ സഹകരണത്തിനാകും പ്രധാന ഊന്നല്‍. ഇന്ധനം ഇറക്കുമതി ചെയ്ത വകയില്‍ ഇന്ത്യ ഇറാനു നല്‍കാനുള്ള 40,000 കോടി രൂപ കൈമാറുന്നത് സംബന്ധിച്ച നടപടികളും സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യും. തുര്‍ക്കിയിലെ ഹാക്ക്ബാങ്ക് മുഖേന ഇതു കൈമാറും എന്നാണ് സൂചന. ഇറാനു മേല്‍ ലോക സമ്പന്ന രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഭാഗികമായി നീക്കിയ സ്ഥിതിക്ക് അസംസ്‌കൃത എണ്ണ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യും.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും നേരത്തെ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."