നാട്ടില്‍ ഭീതി പരത്തിയ പേപ്പട്ടിയെ പിടികൂടിയ നാട്ടുകാര്‍ വലഞ്ഞു
കൊയിലാണ്ടി: പ്രദേശവാസികളില്‍ ഭീതി പരത്തിയ പേപ്പട്ടിയെ ജീവനോടെ പിടികൂടിയത് നാട്ടുകാര്‍ക്ക് തന്നെ വിനയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂരിലാണ് കഴിഞ്ഞ ദിവസം പേ ഇളകിയ നായയെ നാട്ടുകാര്‍ ഏറെ സാഹസികമായി പിടികൂടിയത്.
പിടി കൂടിയ നായയെ മേലൂര്‍ കെ.എം.എസ് വായനശാലക്ക് സമീപം കെട്ടിയിട്ട ശേഷം ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ നിന്ന് വെറ്ററിനറി ഡോക്ടറെ വിളിച്ചുവരുത്തി നായയെ നിരീക്ഷിക്കുകയും ചെയ്തു. പേവിഷബാധ സ്ഥിരീകരിക്കാന്‍ തുടര്‍ നിരീക്ഷണത്തിനായി നായയെ കൊല്ലരുതെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം നാട്ടുകാര്‍ നായയെ കെട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് നായയുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഈ പണി തങ്ങളുടേതല്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിച്ചത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ നായയെ പിടികൂടിയ നാട്ടുകാര്‍ നട്ടം തിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."