വി. ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്യണം: ബി.ജെ.പി
തിരുവനന്തപുരം: ആര്.എസ്.എസ് ജില്ലാ സേവാപ്രമുഖ് കെ. ജയപ്രകാശിനേയും സേവാഭാരതി ജില്ലാ സെക്രട്ടറി കെ. മോഹനനേയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ വി. ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ കാരായി രാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനും ഒരാഴ്ച മുന്‍പു തിരുവനന്തപുരം ശ്രീവരാഹത്തു ഗുണ്ടാസംഘങ്ങളുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ഇന്നലെ രാവിലെ ശ്രീവരാഹത്തു നടന്ന ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."