ജില്ലാ പൊലിസ്സേന ശുചീകരണം നടത്തി
കല്‍പ്പറ്റ: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനും ആരോഗ്യപൂര്‍ണ്ണമായ അന്തരീക്ഷമൊരുക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഹരിത കേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പൊലിസ്, ജനമൈത്രി പൊലിസ്, എസ്.പി.സി, ഡി.എം.വിംസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തി. സി.കെ.ശശീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് അധ്യക്ഷനായി. കല്‍പ്പറ്റ ഡിവൈ.എസ്.പി കെ.മുഹമ്മദ് ഷാഫി, വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അബ്ദുള്‍ ഷെരീഫ്, കല്‍പ്പറ്റ എസ്.ഐ എ.യു.ജയപ്രകാശ് എന്നിവര്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഡി.വൈ.എസ്.പി ഓഫീസുകള്‍ മറ്റ് പോലീസ് ഓഫീസുകളും പരിസരങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."