അവശത മറന്ന് ജഗതിയും ചലച്ചിത്രോത്സവത്തിനെത്തി
തിരുവനന്തപുരം:ശാരീരികമായ അവശത മറന്ന് നടന്‍ ജഗതി ശ്രീകുമാര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി.
മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരമായ വിഷ്വല്‍ ഇന്‍സ്റ്റലേഷന്‍ ഉദ്ഘാടനം ചെയ്യാനാണു ജഗതി ഇന്നലെ രാവിലെ 11ന് ടാഗോര്‍ തിയറ്ററില്‍ എത്തിയത്. വേദിയിലെത്തിയ ജഗതിശ്രീകുമാര്‍ ഒരു വാക്കുപോലും പറഞ്ഞില്ല. ബന്ധുക്കള്‍ക്കൊപ്പമാണു അദ്ദേഹമെത്തിയത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടി ഷീല, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, ലാല്‍ജോസ്, സിബിമലയില്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വിഷ്വല്‍ ഇന്‍സ്റ്റലേഷന്‍ ജഗതിയും ഷീലയും ചേര്‍ന്നു നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. പഴയകാല സിനിമാ നോട്ടീസുകള്‍, ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും പുതിയകാല പരസ്യസങ്കേതങ്ങളും സമന്വയിപ്പിച്ചാണ് ഡിസൈനേഴ്‌സ് വീഡിയോ ഇന്‍സ്റ്റലേഷന്‍ തയാറാക്കിയത്.
സംവിധായകരായ ഐ.വി ശശി, ടി.വി ചന്ദ്രന്‍, ശ്യാമപ്രസാദ്, പി.ടി കുഞ്ഞുമുഹമ്മദ് ചലച്ചിതോത്സവം ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."