ശബരിമലയിലെ നിര്‍മാണ യൂനിറ്റില്‍ നിന്ന് അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു
പത്തനംതിട്ട: ശബരിമല അരവണ പ്ലാന്റിലെ തകരാറു മൂലം ചൂടുള്ള അരവണ തെറിച്ചു വീണ് അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ക്ക് പൊള്ളലേറ്റു.
നിര്‍മാണ യൂനിറ്റില്‍ നിന്നും കൂളിംഗ് ചേംബറിലേക്ക് അരവണ കൊണ്ടുപോകുന്ന കുഴലിന്റെ കൂട്ടിച്ചേര്‍ക്കല്‍ വിട്ടുപോയതാണ് അപകട കാരണം.
പാലക്കാട് നന്നിയോട് പാത്തിക്കുളം അനീഷ് (27), കൊല്ലം അമ്പലത്തിന്ഭാഗം കാക്കന്റയ്യത്ത് വീട്ടില്‍ സോമന് (58), കൊല്ലം ശാസ്താംകോട്ട മുതുവിലക്കാട് കുളത്തിന് കിഴക്കേതില്‍ ഉദയന്‍(41), കുന്നത്തൂര്‍ ഐവര്‍കാല വിഷ്ണു ഭവനത്തില്‍ വിഷ്ണു(24), തേവലപ്പുറം പ്രീതാ മന്ദിരം ശശികുമാര്‍(36) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ അനീഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന് ചെവിക്കാണ് കൂടുതല്‍ പൊള്ളലേറ്റത്.
ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സ തേടുന്നതിനാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റുള്ളവരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. സാങ്കേതിക വിദഗ്ധരെത്തി തകരാര്‍ പരിഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."