HOME
DETAILS
MAL
എന്‍.ഡി.ടി.വിയിലെ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍, ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
backup
December 11 2016 | 06:12 AM
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ രവീഷ് കുമാര്‍, ബര്‍ഖ ദത്ത് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. ലീജിയണ്‍ എന്ന ഗ്രൂപ്പാണ് ഹാക്ക ചെയ്തതിന് പിന്നില്‍.
മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദിയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ എന്‍ഡിടിവി അന്വേഷണം ആവശ്യപ്പെട്ടു.
രാജ്യത്ത് ഇത്തരത്തില്‍ നിരവധി പ്രമുഖരാണ് സൈബര്‍ ആക്രമണത്തിന് ഇരയായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും വിവാദ മദ്യവ്യവസായി വിജയ് മല്യയുടേയും ട്വിറ്റര്‍, ഇ- മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."