HOME
DETAILS
MAL
'മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തുക'
backup
December 12 2016 | 00:12 AM
കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്ന വര്‍ത്തമാന യാഥാര്‍ഥ്യത്തോട് നാം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. നമ്മുടെ അവകാശങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ അവകാശങ്ങളും നിയമവ്യവസ്ഥയെയും നാം അംഗീകരിച്ചു കൊടുക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മനുഷ്യാവകാശദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എ.കെ ജയകുമാര്‍ അധ്യക്ഷനായി. പി.ആര് സുനില്‍സിങ്, ഇ. ബേബി വാസന്, മുരളി ഡെന്നിസ് കളരിക്കല്‍, പി.എം അന്നക്കുട്ടി, മോഹനന് പറയഞ്ചേരി, റമീള ഗ്രേയ്സ് വിജയന് സംസാരിച്ചു. അഡ്വ. സാബി ജോസഫ്, അഡ്വ. ടി.വി ഹരി എന്നിവര്‍ മനുഷ്യവകാശ നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."