നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് പുറമെ നിര്‍മാണ വസ്തുക്കളുടെ ക്ഷാമവും ഉയര്‍ന്ന വിലയും ഈ മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂരില്‍ അന്താരാഷ്ട്ര നിര്‍മാണ തൊഴിലാളി യൂനിയന്റെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട ക്വാറികള്‍ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് പൂട്ടേണ്ടി വന്നത് നിര്‍മാണ വസ്തുക്കളുടെ ക്ഷാമം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുമുതലെടുത്ത് വന്കിടക്വാറികള് ഉയര്‍ന്ന വിലക്കാണ് നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്നത്.
രാജ്യത്ത് സിമന്റിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നതും കേരളത്തിലാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡാമുകളില്‍ നിന്ന് മണലെടുത്ത് കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."