കാഴ്ച്ചക്കാര്‍ക്ക് ആത്ഭുത കാഴ്ച്ചകള്‍ സമ്മാനിച്ച് നാവികസേനയുടെ പ്രകടനം
കൊച്ചി: നേവി വാരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നാവികസേന നടത്തിയ പ്രകടനങ്ങള്‍ കാഴ്ച്ചക്കാര്‍ക്ക് ആത്ഭുത കാഴ്ച്ചകള്‍ സമ്മാനിച്ചു. ഇന്നലെ വൈകിട്ട് രാജേന്ദ്രമൈതാനിയിലാണ് പരിപാടികള്‍ അരങ്ങേറിയത്.
ചേതക്, എല്‍.എല്‍.എച്ച്, സീകിങ് ഹെലികോപ്ടറുകള്‍ ഡോണിയര്‍ അടക്കമുള്ള യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, ജെമിനി ബോട്ടുകള്‍ എന്നിവക്കൊപ്പം കമാന്‍േറാകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു. ചേതക് ഹെലികോപ്ടറുകളുടെ അഭ്യാസ പറക്കലോടെയാണ് പ്രകടനക്കാഴ്ചകള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് നാവികസേനയുടെ പടക്കുതിര എന്നറിയപ്പെടുന്ന നിരീക്ഷണ വിമാനങ്ങളുടെ ഊഴമായിരുന്നു. തുടര്‍ന്ന് മുങ്ങിക്കപ്പലുകളെ കണ്ടെത്തുന്ന പി.എച്ച്.ഐ വിമാനങ്ങള്‍ പറന്നെത്തി.
ഇതിനിടെ ഐ.എന്‍.എസ് രഞ്ചിത്ത് ശത്രുക്കള്‍ക്കെതിരെ വെടിയുതിര്‍ത്ത് കടന്നപോയി. കടലിലും കായലിലും അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്തുന്ന ഹെലികോപ്ടറുകളുടെ പ്രകടനമായിരുന്നു തുടര്‍ന്ന്. മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ഐ.എന്‍.സ് സുനൈനയില്‍ എ.എല്‍.എച്ച് ഹെലികോപ്ടര്‍ സാഹസികമായി ഇറക്കുന്ന കാഴ്ചയും അത്ഭുതകരമായിരുന്നു.
സേനക്കും യാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്ന കടല്‍കൊള്ളക്കാരെ അതിസാഹസികമായി കമാന്‍േറാകള്‍ കീഴടക്കി. ശത്രുപക്ഷത്തിന്റെ സങ്കേതത്തെ ബോംബ് വെച്ച് തകര്‍ത്തത് ജനങ്ങള്‍ ഞെട്ടലോടെയാണ് വീക്ഷിച്ചത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."