ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് സമ്മാനങ്ങളും ദേശീയ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ നീതി ആയോഗ് ചുമതലപ്പെടുത്തി
ന്യൂഡല്‍ഹി: പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനപദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരില്‍ നിന്ന് നറുക്കിട്ട് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കാനാണ് പദ്ധതി. നവംബര്‍ എട്ടിനുശേഷം പണമിടപാട് നടത്തിയവരെയാണ് സമ്മാനപദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരിക.
പദ്ധതി ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാണ് നീക്കം. സര്‍ക്കാര്‍ തീരുമാനിക്കുന്ന സംഖ്യയില്‍ കൂടുതല്‍ തുകയ്ക്ക് പണമിടപാട് നടത്തുന്നവരെയാണ് നറുക്കെടുപ്പിന് പരിഗണിക്കുകയെന്നാണ് വിവരം.
പദ്ധതിയുടെ നടത്തിപ്പ് ചുമതല നീതി ആയോഗിനാണ്. ഇതിനായി 125 കോടി രൂപ നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടു തരത്തിലാണ് സമ്മാന പദ്ധതി നടപ്പാക്കുക. ആഴ്ചതോറുമുള്ള നറുക്കെടുപ്പ് കൂടാതെ നിശ്ചിത കാലയളവില്‍ നടത്തുന്ന ബംബര്‍ നറുക്കെടുപ്പുമുണ്ടാകും.
ഇടപാടുകാരുടെ ഐഡിയാണ് നറുക്കെടുപ്പിനായി ഉപയോഗിക്കുക. ആഴ്ചയിലെ നറുക്കെടുപ്പില്‍ സമ്മാന തുക പത്തുലക്ഷമായിരിക്കും. സമ്മാനതുക ലഭിക്കുക പത്ത് ഇടപാടുകാര്‍ക്കും പത്ത് വ്യാപാരികള്‍ക്കുമായിരിക്കും.
സമ്മാന പദ്ധതി രൂപീകരിക്കാന്‍ ദേശീയ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യെയാണ് നീതി ആയോഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പണരഹിത സമ്പദ് വ്യവസ്ഥയെന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എന്‍.പി.സി.ഐ ആണ്.
എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങി പത്ത് ബാങ്കുകള്‍ എന്‍.പി.സി.ഐയുടെ പ്രൊമോട്ടര്‍മാരാണ്.
യു.എസ്.എസ്.ഡി, എ.ഇ.പി.എസ്, യു.പി.ഐ, റുപെ കാര്‍ഡുകള്‍ മുഖേനയുള്ള എല്ലാ ഡിജിറ്റല്‍ ഇടപാടുകളും സൈ്വപിങ് മെഷീന്‍ മുഖേനയുള്ള വ്യാപാരികളുടെ ഡിജിറ്റല്‍ പണമിടപാടും നറുക്കെടുപ്പില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."