നഗരസഭാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിഷനെ നിയമിക്കണം
തൃശൂര്‍: നഗരസഭാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിഷനെ നിയമിക്കണമെന്ന് നിയുക്ത ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 40ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ കുറവും സാമ്പത്തികപ്രതിസന്ധിമൂലവും നട്ടം തിരിയുകയാണ്. ഇതിന് പുറമേയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന സ്ഥലംമാറ്റങ്ങള്‍. ജീവനക്കാരുടെ അപര്യാപ്തത പൊതുജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുമ്പോഴാണ് കൂട്ടസ്ഥലംമാറ്റമെന്ന് പ്രതാപന്‍ ആരോപിച്ചു. കെ.എം.സി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശശികുമാര്‍ അധ്യക്ഷനായി.
മുന്‍ എം.എല്‍.എമാരായ ടി.വി ചന്ദ്രമോഹന്‍, എം.പി വിന്‍സെന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി പോള്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.കെ ബെന്നി, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ. എം.കെ മുകുന്ദന്‍, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ജേക്കബ്ബ് പുലിക്കോട്ടില്‍, വല്‍സല ബാബുരാജ്, എം.ആര്‍ റോസിലി, കെ.എം.സി.എസ്.എ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ദിനേശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ ജേക്കബ്ബ്‌സണ്‍, കെ.എം.സി.എസ്.എ ഓര്‍ഗനൈസിങ് സെക്രട്ടറി എം. വസന്തന്‍, സംസ്ഥാന സെക്രട്ടറി വി. പ്രേമരാജന്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ രവീന്ദ്രന്‍ സംസാരിച്ചു.
ബി. ശശികുമാറിനെ സംസ്ഥാന പ്രസിഡന്റായും പി.ഐ ജേക്കബ്‌സണെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."