മുന്‍ ഡെപ്യൂട്ടി കലക്ടറുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി മട്ടിപ്പാറ ഖനനത്തിന് അനുമതി
കല്‍പ്പറ്റ: കലക്ടറുടെ നിര്‍ദേശം മറികടന്ന് മട്ടിപ്പാറ ഖനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് താക്കീത് നല്‍കിയ മുന്‍ ഡെപ്യൂട്ടി കലക്ടറുടെ പുനഃപരിശോധനാ ഹര്‍ജി റവന്യൂ വകുപ്പ് തള്ളി. താക്കീത് നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ഡെപ്യൂട്ടി കലക്ടറും ( ജനറല്‍) മുന്‍ എ.ഡി.എമ്മുമായ പി അറുമുഖന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
മട്ടിപ്പാറ ഖനത്തിന് അനുമതി നല്‍കിയെന്ന പരാതിയില്‍ ഔദ്യോഗിക അന്വേഷണം നടത്തിയ വേളയില്‍ സമര്‍പ്പിച്ചതല്ലാതെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറുമുഖന് പുനപരിശോധനാ ഹര്‍ജിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി രമണീ മാത്യുവിന്റെ ഉത്തരവില്‍ പറയുന്നത്. അറുമുഖന്‍ വയനാട്ടില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ 198വണ്‍ ബിയില്‍ പെട്ട സ്ഥലത്തു നിന്ന് മട്ടിപ്പാറ ഖനനം ചെയ്യുന്നതിന് കെ.കെ. ഷാജു എന്നയാള്‍ക്ക് എന്‍.ഒ.സി. നല്‍കിയിരുന്നു.
ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അറുമുഖനെതിരേ അച്ചടക്ക നടപടി ആരംഭിച്ചു.
അറുമുഖന്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതിനാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദേഹത്തെ താക്കീത് നല്‍കി റവന്യൂ വകുപ്പ് അച്ചടക്ക നടപടി തീര്‍പ്പാക്കുകയും ചെയ്തു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അറുമുഖന്‍ ഹര്‍ജി നല്‍കിയത്. ജില്ലാ കലക്ടര്‍ പ്രസ്തുത വിഷയത്തില്‍ രണ്ട് സംശയങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും എന്‍.ഒ.സി അനുവവദിക്കരുതെന്ന് കലക്ടര്‍ ഫയലില്‍ ഉത്തരവിട്ടിട്ടില്ലായിരുന്നുവെന്നും ജില്ലാ കലക്ടറുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഫയലില്‍ നിന്ന് ദുരീകരിച്ചിരുന്നതായയുമാണ് അറുമുഖന്‍ പുനപരിശോധനാ ഹര്‍ജിയില്‍ പറഞ്ഞത്.
കൂടാതെ വീട് നിര്‍മിക്കുന്നതിനായി 21.2 സെന്റ് സ്ഥലത്തു നിന്നും സ്‌ഫോടനം നടത്താതെ മട്ടിപ്പാറ ഖനനം ചെയ്യാനാണ് താന്‍ അനുമതി നല്‍കിയതെന്നും അറുമുഖന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."