പ്രവാചകദര്‍ശനം മാനവികതയുടെ ദര്‍പ്പണം: കെ.പി രാമനുണ്ണി വിവിധയിടങ്ങളില്‍ നബിദിന റാലികള്‍ നടന്നു
താമരശേരി: അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യുടെ ജീവിതവും ദര്‍ശനവും മനുഷ്യബന്ധങ്ങളുടെ അന്തസ്സാര്‍ന്ന ഒരുമയും മമതയും കാണിച്ച ദര്‍പ്പണമായിരുന്നുവെന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി. കൂടത്തായി ദാറുല്‍ ഉലൂം മദ്‌റസയുടെ നബിദിന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത മഹല്ല് ജമാഅത്ത് ചെയര്‍മാന്‍ പി.പി സെയ്ത് ഹാജി ഉദ്ഘാടനം ചെയ്തു. മദ്‌റസാ പ്രസിഡന്റ് എ.പി പക്കര്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ഖത്വീബ് ഉനൈസ് ഫൈസി കാളികാവ്, കെ.പി കുഞ്ഞമ്മദ്, റഫീഖ് സക്കരിയ്യ ഫൈസി, ടി.കെ ഫൈസല്‍ ഫൈസി, പി.ടി.വി ആലി, മാളിയേക്കല്‍ അമ്മദ് ഹാജി, സി.കെ കുട്ടിഹസന്‍ ഹാജി, കെ.കെ ഇമ്പിച്ചി മോയി, പി.ടി ഷൗക്കത്തലി മുസ്‌ലിയാര്‍ പ്രസംഗിച്ചു.
ജന. കണ്‍വീനര്‍ സി.കെ ഹുസൈന്‍കുട്ടി സ്വാഗതവും സെക്രട്ടറി കെ.കെ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
എളേറ്റില്‍: ചളിക്കോട് മഊനത്തുല്‍ ഹുദാ മദ്‌റസയുടെ നബിദിനാഘോഷ പരിപാടി എളേറ്റില്‍ റെയ്ഞ്ച് പ്രസിഡന്റ് എം. മുത്തലിബ് ദാരിമി ഉദ്ഘാടനം ചെയ്തു. ടി.കെ അമ്മദ് ഹാജി അധ്യക്ഷനായി. ഇ. അഹമ്മദ്കുട്ടി ഫൈസി, ഗഫൂര്‍ ഫൈസി, അബ്ദുല്ല ഹസന്‍ ഫൈസി, കെ.കെ അബ്ദുന്നാസിര്‍, ഇ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ സംസാരിച്ചു. മുഹ്‌സിന്‍ ഫൈസി പാലങ്ങാട് പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."