അമേരിക്കയുടെ ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ്
വാഷിങ്ടണ്‍: ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൈനയുമായി അത്തരമൊരു ധാരണയുടെ ആവശ്യമില്ലെന്നും താന്‍ അധികാരമേറ്റാല്‍ നയം മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഒറ്റ ചൈന നയത്തിനെതിരെ ട്രംപ് ആഞ്ഞടിച്ചത്.
ഈ നയം മുന്നോട്ടു കൊണ്ടുപോകുന്നത് കൊണ്ട് അമേരിയ്ക്കയ്ക്ക് പ്രത്യേക നേട്ടമൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു. വ്യാപാര മേഖലയിലടക്കം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ചൈനയുമായി ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു നയത്തെ അംഗീകരിക്കേണ്ടതുള്ളൂ. നിലവില്‍ അങ്ങനെയൊരു സാഹചര്യമില്ല. അതുകൊണ്ട് താന്‍ അധികാരമേറ്റാല്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.
തങ്ങളുടെ വിഘടിതപ്രദേശമായാണ് ചൈന തായ്വാനെ കാണുന്നത്. കഴിഞ്ഞ ദിവസം തായ്വാന് പ്രസിഡന്റിനെ ഫോണില്‍ വിളിച്ചതോടെ ഒറ്റ ചൈന വിഷയത്തിലുള്ള തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്നെ റഷ്യ സഹായിച്ചുവെന്ന സി.ഐ.എ റിപ്പോര്‍ട്ടും ട്രംപ് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."