ചലച്ചിത്രമേളയിലെ ദേശീയഗാനാലാപനം: സുപ്രിം കോടതിയിലെ കേസിനുപിന്നില്‍ കമലെന്ന്
കൊച്ചി: ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കാതിരിക്കാന്‍ വേണ്ടി തന്റെ നാട്ടുകാരായ കൊടുങ്ങല്ലൂരുകാരെക്കൊണ്ട് സുപ്രിം കോടതിയില്‍ കേസ് കൊടുത്തതിനുപിന്നില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ആണെന്ന് മാക്ട ഫെഡറേഷന് (എ.ഐ.ടി.യു.സി) ആരോപിച്ചു. ഡെലിഗേറ്റുകളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കമലിന്റെ പ്രതികരണം നിര്‍ഭാഗ്യകരമാണ്.
ദലിതനായതിന്റെ പേരില്‍ കലാഭവന്‍മണിയുടെ കുടുംബത്തോട് അനാദരവ് കാട്ടുകയാണ്.
അന്തരിച്ച താരങ്ങളുടെ കുടുംബാംഗങ്ങളെ ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോള്‍ മണിയുടെ കുടുംബത്തെ ക്ഷണിക്കാത്തതും മേളയില്‍ മണിയുടെ നിലവാരമില്ലാത്ത ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതും ഇതിനുതെളിവാണ്. ഇതിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, വര്‍ക്കിങ് പ്രസിഡന്റ് സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠപുരം, സെക്രട്ടറിമാരായ അനില്‍ കുമ്പഴ, റോയ് എടവനക്കാട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."