സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂര്‍: ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന 57ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു സംഘാടക സമിതി രൂപീകരിച്ചു .
കണ്ണൂര്‍ പൊലിസ് മൈതാനം ഉള്‍പ്പെടെ 20 വേദികളിലായി നടക്കുന്ന മേളയില്‍ 232 ഇനങ്ങളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നുള്ള 12,000 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കാനെത്തും. അറബിക്ക്-സംസ്‌കൃത കലോത്സവങ്ങളും ഇതോടനുബന്ധിച്ച് നടക്കും.
ഓരോദിവസവും സാംസ്‌കാരിക സായാഹ്നവും നടക്കും.
സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. മേളയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
മലപ്പുറം തിരൂര്‍ എ.എല്‍.പി സ്‌കൂള്‍ അധ്യാപകനായ അസ്‌ലം ജസീമാണു ലോഗോ രൂപകല്‍പന ചെയ്തത്.
സംഘാടകസമിതി ഭാരവാഹികള്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ (ചെയര്‍മാന്‍), പി.കെ ശ്രീമതി എം.പി, ഇ.പി ലത, കെ.വി സുമേഷ് (വൈസ് ചെയര്‍മാന്‍മാര്‍), കെ.വി മോഹന്‍ കുമാര്‍ (ജനറല്‍ കോ ഓഡിനേറ്റര്‍), എം.എസ് ജയ, മീര്‍ മുഹമ്മദലി (ജോയിന്റ് ജനറല്‍ കോ ഓഡിനേറ്റര്‍മാര്‍), ജെസി ജോസഫ് (ജനറല്‍ കണ്‍വീനര്‍). 20 സബ് കമ്മിറ്റികളും രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."