മാനവിക വിഷയങ്ങള്‍ നിര്‍ബന്ധമാക്കണം
ഇന്നത്തെ വിദ്യാഭ്യാസം ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതാണെന്ന് പറയാതെ വയ്യ. എ പ്ലസ്‌കാരെ വാര്‍ത്തെടുക്കുന്ന ഒരു ഫാക്ടറിയായി വിദ്യാഭ്യാസരംഗം മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ പഠിച്ച് മുന്നേറുന്നു. അതോടൊപ്പം ഉന്നത സാഹിത്യകൃതികളില്‍നിന്ന് ജീവിതസന്ദേശങ്ങളും പഠിതാക്കള്‍ക്കു ലഭിക്കണം.
അതിനാല്‍ സിലബസില്‍ പുസ്തകവായനയും പ്രധാനപ്പെട്ടതാണ്. എന്നാല്‍, ഇപ്പോള്‍ മിക്കവാറും സ്‌കൂളുകളില്‍ പുസ്തകവായനയ്‌ക്കോ സാഹിത്യ മത്സരങ്ങള്‍ക്കോ കാര്യമായ പ്രാധാന്യം നല്‍കുന്നില്ല. മാനവികവിഷയങ്ങള്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണം.
ബിസിനസുകാരന്‍ മാനവിക മൂല്യമറിയാതെ വളരരുത്. പ്ലസ് ടു മുതല്‍ മാറുന്ന വിദ്യാരംഗം വിദ്യാര്‍ഥികളിലും കാതലായ മാറ്റം വരുത്തിക്കഴിഞ്ഞു. ജീവിത മൂല്യവും സഹജീവി സ്‌നേഹവും പകരുന്നതാകണം വിദ്യാഭ്യാസ രംഗം.
വിമല്‍ തോമസ്, ആറങ്ങാടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."