HOME
DETAILS
MAL
സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ആര്.ബി.ഐ നിര്‍ദ്ദേശം
backup
December 13 2016 | 19:12 PM
മുംബൈ: പണം അസാധുവാക്കിയ നവംബര്‍ 8 മുതല്‍ ഡിസംബര്‍ 30 വരെയുള്ള ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്കി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 2000 രൂപയുടെ നോട്ട് ശേഖരം പിടികൂടുന്ന സാഹചര്യത്തിലാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ആര്.ബി.ഐ ആവശ്യപ്പെട്ടത്. ആര്.ബി.ഐയില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ സീരിയല്‍ നമ്പറുകള്‍ സൂക്ഷിക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണമിടപാട് സംബന്ധിച്ച റിക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകളോട് ധനമന്ത്രാലയം കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സി.സി.ടി.വി ദൃശ്യങ്ങളും സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."