വിസ്കോണ്‍സിനില്‍ ട്രംപിന്റെ ഭൂരിപക്ഷം വര്‍ധിച്ചു
ന്യൂയോര്‍ക്ക്: വിസ്കോണ്‍സിനില്‍ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ട്രംപ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ട്രംപിന് 837ഉം ഹിലരിക്ക് 706 വോട്ടും കൂടുതല്‍ ലഭിച്ചു. ഹിലരിയേക്കാള്‍ 131 വോട്ട് കൂടുതല്‍. ഇതോടെ ട്രംപിന്റെ ഭൂരിപക്ഷം 22,308 വോട്ടായി വര്‍ധിച്ചു.
ഡിസംബര്‍ 12നാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നും റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില് സ്റ്റെയിനാണ് വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടത്. ഇതോടെ മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണുമെന്ന ആവശ്യം കോടതി തടഞ്ഞു. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത മൂന്ന് ദശലക്ഷം വോട്ടുകളാണ് വീണ്ടും എണ്ണി തിട്ടപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ട്രംപിന്റെ വിജയത്തിനുവേണ്ടി റഷ്യ രഹസ്യമായി നീക്കങ്ങള്‍ നടത്തി എന്ന വാദമാണ് ഇതോടെ അസ്ഥാനത്തായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."