HOME
DETAILS
MAL
2.5 ലക്ഷം അസാധു നോട്ട് കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം
backup
December 14 2016 | 03:12 AM
കോഴിക്കോട്: അസാധുവാക്കിയ 500 രൂപയുടെ രണ്ടരലക്ഷം രൂപ മൂല്യമുള്ള അഞ്ചു നോട്ടുകെട്ടുകള്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ് രാവിലെ ഏഴരയോടെയാണ് കോഴിക്കോട് മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിനു പിന്‍വശത്തായി നോട്ടുകെട്ടുകള്‍ കാണപ്പെട്ടത്. 2ജിഇ 65ജെ എന്നാരംഭിക്കുന്ന തുടര്‍ച്ചയായ സീരീസിലുള്ള നോട്ടുകളാണിവ. നവംബര്‍ 22ന് ഇറങ്ങിയ പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാവിലെ പാളത്തില്‍ പരിശോധന നടത്തുകയായിരുന്ന കീമാന്‍ കെ.പി മോഹനനാണ് പണപ്പൊതി കണ്ടത്. ഉടന്‍ തന്നെ ആര്.പി.എഫിലും ടൗണ്‍ പൊലിസിലും വിവരമറിയിച്ചു. ടൗണ്‍ എസ്.ഐ ഇ.കെ ഷിജു പണം കസ്റ്റഡിയിലെടുത്ത് കേസെടുത്ത ശേഷം പരിശോധനക്കയച്ചു. പരിശോധനയില്‍ ഇവ കള്ളനോട്ടല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."