കോട്ടക്കല്‍ സീനത്തില്‍'കൊക്കൂണ്‍' സില്‍ക്ക് ഷോ നാളെ മുതല്‍
കോട്ടക്കല്‍: കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസും സില്‍ക്മാര്‍ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ സില്‍ക് ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശുദ്ധ പട്ടിന്റെ പ്രദര്‍ശനവും പട്ടിന്റെ നിര്‍മാണരഹസ്യങ്ങളും തത്സമയ നെയ്ത്തുമായി സീനത്ത് 'കൊക്കൂണ്‍' സില്‍ക്ക് ഷോ എക്‌സിബിഷന്‍ നാളെ മുതല്‍ കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസില്‍ ആരംഭിക്കും. പട്ടുകളില്‍ നെയ്ത ലോകത്തിലെ എല്ലാത്തരം സാരികളും, മറ്റു പട്ടു വസ്ത്രങ്ങളും, വെഡ്ഡിങ് സാരികളുടെയും, ഏറ്റവും പുതിയ ട്രെന്റായ ജൂട്ട് സാരികളും കൂടാതെ യുവാക്കളുടെ പുതിയ ഫാഷനായ സില്‍ക്ക് ഷര്‍ട്ടും, സില്‍ക്ക്മുണ്ടും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്്. ലോകത്തിലെ ഏറ്റവും വലിയ കൊക്കൂണ്‍, തിളങ്ങുന്ന സാരി, സ്വര്‍ണത്തില്‍ നെയ്ത സാരികള്‍, തത്സമയ സാരീ നെയ്ത്ത്, ഉപഭോക്താക്കളുടെ ഭാവനക്കനുസരിച്ച് തയാറാക്കുന്ന വിവാഹ സാരികള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. വിവാഹ വസ്ത്രങ്ങളില്‍ ഏറ്റവും പുതിയ കളക്ഷനുകളാണ് വിലക്കുറവോടെ എക്‌സിബിഷനില്‍ ഒരുങ്ങിയിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കും ഈ ഷോ കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് നേരത്തെ ബുക്ക് ചെയ്ത് തിരക്കൊഴിവാക്കാമെന്നും ദൂരെ സ്ഥലങ്ങളില്‍ നിന്നും വിവാഹ പര്‍ച്ചേഴ്‌സിനായി വരുന്ന ഉപഭോക്താക്കള്‍ക്കായി വിശ്രമിക്കാനും പ്രാര്‍ഥനക്കായും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. കറന്‍സി ക്ഷാമത്തിന് പരിഹാരമായി എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെഫ്റ്റ്, ആര്‍.ടി.ജി.എസ് ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങി നൂതന പണമിടപാട് സൗകര്യങ്ങള്‍ സീനത്തില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9387502007.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."