HOME
DETAILS
MAL
ദൂരദര്ശന് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി
backup
December 14 2016 | 04:12 AM
മലപ്പുറം: സാമ്പത്തിക അടിയന്തരാവസ്ഥ പിന്‍വലിക്കുക, സഹകരണ മേഖലയെ സംരക്ഷിക്കുക, ഭരണഘടനാ തത്വങ്ങളെ മാനിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ദൂരദര്ശന് കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എന്‍ ശിവശങ്കരന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.പി.കെ ഗുരുക്കള്‍, പി.കെ ആനന്ദകുട്ടന്, ആലിസ് മാത്യു, കെ.പി രാമനാഥന്, ഇ.എ മജീദ്, എന്‍.എ മുഹമ്മദ് കുട്ടി, ഇ. അബ്ദുല്‍ നാസര്‍, എം.സി ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."