HOME
DETAILS
MAL
വള്ളുവനാടിന്റെ തനിമയെ സംരക്ഷിക്കണം: വികസനസമിതി
backup
December 14 2016 | 04:12 AM
പെരിന്തല്‍മണ്ണ: വള്ളുവനാടിന്റെ തനിമ നിലനിര്‍ത്തി നദികളും മലവാരങ്ങളും സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് വള്ളുവനാട് വികസനസമിതി യോഗം ആവശ്യപ്പെട്ടു. വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കുന്തിപ്പുഴ, വെള്ളിയാര്‍, ഭാരതപ്പുഴ എന്നിവയില്‍ തടയണകള്‍ നിര്‍മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാകണം.
വികസനസമിതി കണ്‍വീനര്‍ എ. ഹരിനാരായണന് നായര്‍ അധ്യക്ഷനായി. വള്ളുവനാട്ടിലെ വിവിധ താലൂക്കുകളെ പ്രതിനിധീകരിച്ച് സി. പ്രഭാകരമേനോന്, പി.കെ സുബൈര്‍, പി. പദ്മനാഭന്, വി.കെ ഹംസ, കെ.പി.എസ് അനിയന് നമ്പൂതിരി, ചേലാക്കാടന് മുസ്തഫ, അബ്ദുല്‍ അഷ്റഫ് കിഴിശ്ശേരി, പി. നാരായണനുണ്ണി, എം. ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."