പൊക്കാളി കൃഷിവ്യാപനത്തിനു നടപടി: മന്ത്രി മേഴിസിക്കുട്ടിയമ്മ
കണ്ണൂര്‍: ജില്ലയിലെ കൈപ്പാട്-പൊക്കാളി നിലങ്ങളില്‍ കൃഷിവ്യാപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് വര്‍ക്കിങ് ഗ്രൂപ്പ് ഉണ്ടാക്കുമെന്ന് മന്ത്രി ജെ മേഴിസിക്കുട്ടിയമ്മ. മാപ്പിളബേ ഫിഷറീസ് കോംപ്ലക്സില്‍ മത്സ്യസമൃദ്ധി-ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവിതരണവും മത്സ്യകൃഷി പരിശീലനപരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊക്കാളി പാടങ്ങളില്‍ നെല്‍കൃഷി നടത്തുന്നവര്‍ക്ക് മാത്രമേ മത്സ്യകൃഷിക്ക് സ്ഥലം അ നുവദിക്കൂ. പൂര്‍ണമായും മത്സ്യകൃഷി എന്ന രീതിയിലല്ല അധികലാഭം എന്ന രീതിയിലാണ് പാടങ്ങളില്‍ മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കുന്നതെന്നും കര്‍ഷകര്‍ ഇതുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മാപ്പിള ബേ ഫിഷിങ് ഹാര്‍ബര്‍ സന്ദര്‍ശിച്ച മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.
കരിമീന്‍കൂട് കൃഷി, ഞണ്ട് കൃഷി തുടങ്ങി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവും മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. വെള്ളോറ രാജന്, അഡ്വ ടി.ഒ മോഹനന്, കെ.കെ സതീഷ്കുമാര്‍, കെ അജിത, യു.എസ് സജീവന്, കെ.പി ജയബാലന്‍, പി.വി ധനലക്ഷ്മി, ടി പുരുഷോത്തമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."