താവം-കാപ്പ് അണക്കെട്ട് തകര്‍ച്ചാ ഭീഷണിയില്‍
പഴയങ്ങാടി: ചെറുകുന്നു പഞ്ചായത്തിലെ താവം കാപ്പ് അണക്കെട്ട് തകര്‍ച്ചയില്‍. പഞ്ചായത്തിലെ താവം, ദാലില്‍, വടക്കെ ഭാഗം പ്രദേശങ്ങളില്‍ ഉപ്പു വെളളം കയറുന്നതു തടയുന്നതിനായാണു താവം കാപ്പ് പ്രദേശത്ത് അണക്കെട്ടു നിര്‍മിച്ചത്. 2000ലാണു പഴയഅണക്കെട്ടു പൊളിച്ചു മാറ്റി പുതിയതു നിര്‍മിച്ചത്. നിര്‍മാണ സമയത്തു തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടു ആരോപണമുണ്ടായിരുന്നു.
പഴയഅണക്കെട്ട് പൂര്‍ണമായും പൊളിച്ചു മാറ്റി അവിടെ തന്നെ അണക്കെട്ടു സ്ഥാപിക്കണമെന്നായിരുന്നു അന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പഴയ അണക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്നു പൂര്‍ണമായും മാറ്റാതെ ഇതിന് ഏതാനും മീറ്ററുകള്‍ക്കപ്പുറം ഉയര്‍ന്ന പ്രദേശത്താണ് അണക്കെട്ട് നിര്‍മിച്ചത്. ഇന്നും പഴയഅണക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ തന്നെയുണ്ട്. അവശിഷ്ടങ്ങള്‍ മാറ്റാന്‍ എസ്റ്റിമേറ്റില്‍ തുക അനുവദിച്ചിരുന്നു. ഇതു മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ ദുരിതം സൃഷ്ടിക്കുന്നുണ്ട്. പുഴയില്‍ വെള്ളം ഇറക്കമുളള സമയത്ത് അണക്കെട്ടിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കുള്ളിലൂടെ ഉപ്പു വെള്ളവും ഒഴുകുന്നുണ്ട്. അണക്കെട്ടിന് സമീപത്തുളള റോഡിനോട് ചേര്‍ന്നുളള കോണ്‍ക്രീറ്റ് ബാറുകളും തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."