ബാങ്ക് അക്കൗണ്ടിലൂടെ കൂലി നല്‍കാനുളള നീക്കം: പ്രതിഷേധിച്ചു
നെല്ലിയാമ്പതി: ബാങ്ക് അക്കൗണ്ടിലൂടെ കൂലി നല്‍കാനുള്ള തോട്ടം ഉടമകളുടെ നീക്കത്തിനെതിരേ തൊഴിലാളികള്‍. നോട്ടു നിരോധത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ക്ക് കൂലി വൈകിയിരുന്നു. പല തോട്ടങ്ങളിലേയും തൊഴിലാളികള്‍ക്ക് ഇപ്പോഴും ഒക്ടോബറിലെ കൂലി പോലും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് കൂലി വിതരണം അക്കൗണ്ടിലൂടെ ആക്കാനുള്ള നടപടികള്‍ തുടങ്ങിയത്.
കൂലി എടുക്കാന്‍ ബാങ്കില്‍ പോകുന്നതു മൂലം ഒരു ദിവസത്തെ പണി നഷ്ടപ്പെടുമെന്ന്് തൊഴിലാളികള്‍ പറഞ്ഞു. മാത്രമല്ല വാരക്കാശിന്റെ കാര്യത്തില്‍ അനിശ്ചിതത്വമാകുമെന്നുള്ള ആശങ്കയും നിലനില്ക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിനയാകും. മിക്കവര്‍ക്കും അക്കൗണ്ടില്ലാത്തതു തന്നെ പ്രശ്നം. അക്കൗണ്ട് സംവിധാനം നടപ്പാക്കുന്നതിനെതിരെ തൊഴിലാളികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്താന്‍ സംയുക്ത സമര സമിതി തീരുമാനിച്ചു. യോഗത്തില്‍ എം.ആര്. സുകുമാരന്‍, വി. ഫാറൂഖ്, എം.വി. കൊച്ചപ്പന്, ജോയി കാക്കനാടന്, കെ.ജെ. ഫ്രാന്‍സിസ്, അലിയാര് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."