കണ്ണീരിലാഴ്ത്തി നിലക്കടല വിളവെടുപ്പ്
മീനാക്ഷിപുരം: മീനാക്ഷിപുരത്ത് കണ്ണീരിലാഴ്ത്തിയ നിലക്കടവ വിളവെടുപ്പ്. കാലാവസ്ഥ വ്യതിയാനം മൂലം നിലകടല വളരുന്ന സമയങ്ങളില്‍ ജലസേചനത്തിനുള്ള വെളളം പോലുമില്ലാത്തതാണ് ഇത്തവണ നിലക്കടല വിളവെടുപ്പിനെ പ്രതീകൂലമായി ബാധിച്ചിട്ടുള്ളത്. മൂന്നു മാസം വരെ കാലയളവുള്ള നിലക്കടലക്ക് വിളവിറക്കം മുതല്‍ വിളവെടുപ്പു വരെ ആറു തവണയെങ്കിലും നനക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ കാലാവസ്ഥ അനുകൂലമായതിനാല്‍ നനക്കാതെ തന്നെ മഴ മൂലം നല്ല വിളവെടുപ്പ് ഉണ്ടായിരുന്നെങ്കിലും നിലവില്‍ കാലാവസ്ഥക്കുണ്ടായ വ്യതിയാനം മൂലം കടല കൃഷിക്ക് തിരിച്ചടിയായി.
പാട്ടത്തിനെടുത്ത് കടലകൃഷി ചെയ്തുവരുന്ന എണ്‍പതിലധികം കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയായി. കടല മിഠായി കമ്പനികള്‍ക്കാണ് ഭൂരിഭാരം കടലയും വില്‍ക്കുന്നത്. വിളവെടുപ്പ് കുറഞ്ഞതും ആരോഗ്യകരമായ കടലയില്ലാത്തതും വിലയിലും തിരിച്ചടിയായി. പച്ചകടലക്ക് നാല്‍പതി രൂപ വരെയുണ്ടായിരുന്നെങ്കിലും നിലവില്‍ മുപ്പതിലും താഴെയാണ് പൊള്ളാച്ചി മാര്‍ക്കറ്റില്‍ വില്‍പനയാകുന്നത്. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയായതിനാല്‍ വിളവെടുക്കുന്ന കടലയെ വേര്‍തിരിച്ച് വിത്താക്കി ഉപയോഗിക്കുവാനുള്ള തീരുമാനത്തിലാണ് കടലകര്‍ഷകരെന്ന് മീനാക്ഷിപുരത്തെ കലടകര്‍ഷകനായ ശക്തമിവേല്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."