HOME
DETAILS

അശാസ്ത്രീയമായ ഹമ്പുകള്‍ മരണക്കെണിയാകുന്നു

  
backup
December 14 2016 | 05:12 AM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കൊപ്പം: അനവസരത്തില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഹമ്പുകള്‍ മരണക്കെണികളാവുന്നു. പല സ്ഥലങ്ങളിലും മാനദണ്ഢങ്ങള്‍ പാലിക്കാതെയാണ് ഹമ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. കുലുക്കല്ലൂര്‍ എ.യു.പി.സ്‌കൂളിന് മുന്നിലുള്ള ഹമ്പ് ഇത്തരത്തിലുള്ളതാണ്.
കുലുക്കല്ലൂര്‍ റെയില്‍വേ ഗെയ്റ്റിന് അടുത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഗൈറ്റിനിരുവശവും രണ്ടു ഹമ്പുകളുണ്ട്. റെയില്‍വെ മുതല്‍ വാഹനങ്ങളുടെ വേഗത കുറച്ചേ ഓടിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഹമ്പും സ്‌കൂളിന് മുന്‍പിലുള്ള ഹമ്പും തമ്മിലുള്ള ദൂരം നൂറ് മീറ്ററില്‍ താഴെയാണ്. അതുകൊണ്ടുതന്നെ കൊപ്പം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ വീണ്ടുമൊരു ഹമ്പ് സ്‌കൂളിന് മുന്നില്‍ ആവശ്യവുമില്ല. ചെര്‍പ്പുളശ്ശേരി ഭാഗത്ത്‌നിന്നുള്ള വാഹനങ്ങളുടെ വേഗത കുറക്കാന്‍ സ്‌കൂളിന് മുന്നില്‍ വേണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഹമ്പ് നിര്‍മിക്കാം. നിലവില്‍ സ്‌കൂളിന് മുന്നില്‍ വരിയ രണ്ട് ഹമ്പുകളുണ്ട്. അനാവശ്യമായ രണ്ട് ഹമ്പുകളില്‍ ഒന്ന് പൊളിച്ചു നീക്കണമെന്നും ആവശ്യമാണെങ്കില്‍ സുരക്ഷാ മാനദ്ണ്ഡങ്ങള്‍ പാലിച്ച് ഒരു ഹമ്പ് നിലനിര്‍ത്തുകയുമാണ് വേണ്ടത്.
അതെല്ലൊതെ ഈ വിഷയവുമായി വേണ്ടത്ര അറിവില്ലാത്തവരുടെ വാക്കുകള്‍ കേട്ടും കരാറുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയുമുള്ള ഹമ്പ് നിര്‍മാണങ്ങള്‍ ഒരു നിലക്കും അനുവദിക്കരുതെന്നാണ് യാത്രക്കാരും പൊതുജനങ്ങളും അഭിപ്രായപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago