വീടുകള്‍ക്കു നേരെ മുഖംമൂടി ആക്രമണം; രണ്ടു ഡി.വൈ.എഫ്.ഐക്കാര്‍ പിടിയില്‍
മലയിന്‍കീഴ്: മുഖംമൂടി ധരിച്ച് വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍.
ആക്രമണത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 12നും 2നും മധ്യേ ഊരുട്ടമ്പലം നീറമണ്‍ കുഴിയിലാണ് സംഭവം. ഏഴു വീടുകളിലാണ് ആക്രമണം നടത്തിയത്. അ ജുലാല്‍, അജയകുമാര്‍. രഘു, വിജയന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്ന് വാഹനങ്ങളും തകര്‍ത്തു. ബൈക്കുകളിലും കാറിലുമായി എത്തിയ മുഖം മൂടി അണിഞ്ഞ സംഘം വീടുകളില്‍ കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. നീറമണ്‍ കഴി ആര്യാ ഭവനില്‍ അജുലാലിനെ (26) മര്‍ദിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് അനയത്ത് വീട്ടില്‍ അനില്‍കുമാര്‍, തടത്തരികത്തുപുത്തന്‍ വീട്ടില്‍ രവീന്ദ്രന്‍ കെ.വി ഹൗസില്‍ രഘു, പത്മതീര്‍ഥത്തില്‍ പത്മകുമാര്‍, അജയകുമാര്‍, കീഴ്‌പോട്ടു വിള വീട്ടില്‍ സന്തോഷ്‌കുമാര്‍, ആര്യാ ഭവനില്‍ വിജയന്‍ എന്നിവരുടെ വീടുകളും തകര്‍ത്തു.
ഇവരുടെ വീടുകളിലെ ഗേറ്റും ലൈറ്റുകളും തകര്‍ത്തു. വിമുക്തഭടനായ അനില്‍കുമാറിന്റെ വീട്ടില്‍ കിടന്ന ഷെവര്‍ലെറ്റ് കാര്‍' പത്മകുമാറിന്റെ വീട്ടിനു സമീപം കിടന്ന ഓട്ടോറിക്ഷ, അടുത്തു കിടന്ന ബൈക്ക് എന്നിവ തകര്‍ത്ത സംഘം വീടുകളിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പടെ നശിപ്പിച്ചു.തുടര്‍ന്ന് സംഘം രക്ഷപ്പെട്ടു.
നീറ മണ്‍ കുഴി കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ യൂനിറ്റ് തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപവാസികളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാകാം ആക്രമണം നടത്തിയതെന്ന് പൊലിസ്് പറഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട്് ഡി.വൈ.എഫ്.ഐ ഊരുട്ടമ്പലത്ത് പ്രകടനം നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിവൈ.എസ്.പി ബിജുമോന്റെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."