ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സന്നദ്ധ സംഘടനാണ് ഹരജി നല്‍കിയത്.
ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ജയലളിയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ഇതു കൂടാതെ, നടി ഗൗതമിയും ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഡിസംബര്‍ അഞ്ചിന് രാത്രി 11.30 നാണ് ജയലളിത അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."