ആദിവാസി ഭൂസമരം ഒത്തുതീര്‍പ്പാക്കുക പി.ഡി.പി
കൊച്ചി: നേര്യമംഗലം ആദിവാസി ഭൂസമരം ഒത്തുതീര്‍പ്പാക്കണമെന്നും കലക്ടറേറ്റിന് മുന്നില്‍ ഒന്‍പതു ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആദിദ്രാവിഡ സാംസ്‌ക്കാരിക സഭ മധ്യമേഖല സെക്രട്ടറി സോമന്റെ ജീവന്‍ രക്ഷിക്കണമെന്നും പി.ഡി.പി ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നേര്യമംഗലത്ത് നടന്ന ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് സമര പന്തലില്‍ വച്ച് പട്ടയം വിതരണം ചെയ്യുകയും ബാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു മാസത്തിനുള്ളില്‍ പട്ടയം നല്‍കാമെന്ന ഉറപ്പിന്മേലാണ് ഡിസംബര്‍ 9ന് സമരം പിന്‍വലിച്ചത്.
പിന്നീട് ഒരു കുടുംബത്തിന് പോലും പട്ടയം നല്‍കാതെ കഴിഞ്ഞ ഒരു വര്‍ഷത്തോളം ആദിവാസി കുടുംബങ്ങളെ അധികൃതര്‍ വഞ്ചിക്കുകയായിരുന്നു. അര്‍ഹരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വാസയോഗ്യമായ ഭൂമി കണ്ടെത്തി പട്ടയം വിതരണം ചെയ്യണമെന്നും ആനിക്കാട് ലക്ഷം വീട് കോളനിയിലെ തകര്‍ന്ന് കിടക്കുന്ന ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കി പുനര്‍ നിര്‍മിക്കാന്‍ ജില്ല ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരം പി.ഡി.പി ഏറ്റെടുക്കുമെന്നും കലക്ടറേറ്റ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും വി.എം.അലിയാര്‍ മുന്നറിയിപ്പ് നല്‍കി.
പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.മുജീബ്‌റഹ്മാന്‍ ,ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര,ജില്ല വൈസ്പ്രസിഡന്റ് സലാം പട്ടേരി ,മണ്ഡലം ഭാരവാഹികളായ മുഹമ്മദ് കാക്കനാട്, ഇസ്മായില്‍ തുരുത്ത് ,സി.എസ്.ജമാല്‍ ,അന്‍സാര്‍ ചേലച്ചോട്ടില്‍,നവാസ് കുന്നുംപുറം തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."