നടുറോഡിലെ വൈദ്യുതി പോസ്റ്റ് മാറ്റാതെ ടാറിങ് നടത്തി പ്രതിഷേധം ശക്തമായപ്പോള്‍ മാറ്റി
ആലുവ: കീഴ്മാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പറോട്ടില്‍ ലിങ്ക് റോഡിലെ ടാറിങ് നടത്തിയത് വൈദ്യുതി പോസ്റ്റ് മാറ്റാതെ. പ്രതിഷേധം ശക്തമായപ്പോലാണ് പോസ്റ്റ് റോഡരികിലേയ്ക്ക മാറ്റാനുള്ള നടപടി ആരംഭിച്ചത്.
എം.എല്‍.എ ഫണ്ടില്‍ നിന്നും മുന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ലിങ്ക് റോഡ് നിര്‍മിച്ചത്.
കഴിഞ്ഞയാഴ്ച്ചയായിരുന്നു ടാറിങ്. ടാറിങ് പൂര്‍ത്തിയായപ്പോള്‍ വൈദ്യുതി പോസ്റ്റ് മധ്യഭാഗത്തായി. നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ കെ.എസ്.ഇ.ബിയുടെ തലയില്‍ വച്ച് ഒഴിഞ്ഞുമാറാനായി ശ്രമം.
പോസ്റ്റ് നീക്കിയ ശേഷം ടാറിങ് നടത്തിയാല്‍ മതിയെന്ന നാട്ടുകാരുടെവാദം അംഗീകരിച്ചില്ല. ഇതിനിടെ ചിലര്‍ ടാറിംഗിന്റെ ചിത്രമെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ നടുറോഡിലെ വൈദ്യുതി പോസ്റ്റ് വേഗത്തില്‍ റോഡരികിലേയ്ക്ക മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."