HOME
DETAILS

ഹരിതവിദ്യാലയ പുരസ്‌കാരത്തിനായി അപേക്ഷിക്കാം

  
backup
December 14 2016 | 07:12 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4


ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിനും അതുവഴി പൊതുജനസേവനത്തിലും മികവുകാട്ടിയ സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ നിന്ന് സംസ്ഥാന തലത്തിലുള്ള അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപ അവാര്‍ഡ് നല്‍കും. കൂടാതെ പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. പ്രോത്സാഹന സമ്മാനര്‍ഹര്‍ക്ക് പ്രശസ്തി പത്രവും 10,000 രൂപയും നല്‍കും. അവാര്‍ഡിനായി പരിഗണിക്കുന്ന വിഷയങ്ങള്‍ ചുവടെ:
സ്‌കൂള്‍ കാമ്പസ്സില്‍ ഏര്‍പ്പെടുത്തിയ മാലിന്യസംസ്‌കരണ പദ്ധതികളില്‍ ശുചി മുറികളിലെ മാലിന്യസംസ്‌കരണം, സ്‌കൂളുകളിലുണ്ടാകുന്ന ഖരമാലിന്യസംസ്‌കരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍, ഇവേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും പുനരുപയോഗത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍, സ്‌കൂള്‍ കാമ്പസിന്റെ പൊതുശുചിത്വം എന്നിവ പരിശോധിക്കും. സ്‌കൂളുകളിലെ ജലലഭ്യത, ജലസ്രോതസ്, ജലഗുണനിലവാരസുരക്ഷ സംബന്ധിച്ച വിവരം, ശുചിമുറികളിലെ ജലത്തിനായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍, എക്കോ, നേച്ചര്‍ ക്ലബ് തുടങ്ങിയവയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം, പരിസ്ഥിതി ബോധവല്‍കരണപരിപാടികള്‍, പരിസ്ഥിതി പഠനയാത്ര തുടങ്ങിയവയുടെ റിപ്പോര്‍ട്ട്, ജലസംരക്ഷണപരിപാടികളായ മഴവെള്ളസംഭരണപദ്ധതി, പൊതുജലാശയസംരക്ഷണം, ജലഗുണനിലവാരപരിശോധനയും സുരക്ഷയും, സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമാസാചരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍തലത്തില്‍ നടപ്പാക്കിയ പദ്ധതി, പൊതു ശുചിത്വ പരിപാടിപഞ്ചായത്ത്മുനിസിപ്പാലിറ്റികോര്‍പ്പറേഷനുമായി ബന്ധപ്പെട്ടു നടപ്പിലാക്കിയ പദ്ധതി എന്നിവയും പരിഗണിക്കപ്പെടും. കൂടാതെ ആരോഗ്യ ബോധവല്‍കരണം, ഊര്‍ജ്ജസംരക്ഷണത്തിനായി കൈക്കൊണ്ട നടപടികള്‍, എന്നിവയും റിപ്പോര്‍ട്ടായി നല്‍കണം. അപേക്ഷഡിസംബര്‍ 15 ന് മുന്‍പായി മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ ലഭിച്ചിരിക്കണം. സ്‌കൂളിന്റെ മേല്‍ പ്രതിപാദിച്ച പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച സി.ഡിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago