പ്രവാചക പ്രകീര്‍ത്തനങ്ങളോടെ നബിദിനം ആഘോഷിച്ചു
എസ്.കെ.എസ്.എസ്.എഫിന്റെ മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് ശ്രദ്ധേയമായി
തൊടുപുഴ: പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. വിവിധ മഹല്ല് - മിലാദ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മൗലീദ് പാരായണവും നബിദിന റാലിയും നടന്നു. വിവിധ മഹല്ലുകളില്‍ നടന്ന നബിദിന റാലികളില്‍ ആയിരങ്ങള്‍ പങ്കാളികളായി. തുടര്‍ന്ന് അന്നദാനവും നടന്നു. എസ്.കെ.എസ്.എസ്.എഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച അഞ്ചാമത് മദ്ഹുറസൂല്‍ കോണ്‍ഫറന്‍സും മഅ്മൂന്‍ ഹുദവിയുടെ 'പുണ്യ റസൂലിലേക്കുള്ള പാത' പ്രഭാഷണവും ശ്രദ്ധേയമായി. മങ്ങാട്ടുകവല ബസ് സ്റ്റാന്റ് മൈതാനിയില്‍ നടന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക പ്രകീര്‍ത്തന സദസ്സിന് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ നേതൃത്വം നല്‍കി. രാത്രി 10 മണിവരെ തുടര്‍ന്ന പരിപാടിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മുതലക്കോടം പഴേരി മുഹിയിദ്ദീന്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിക്കും ആഘോഷങ്ങള്‍ക്കും ഇമാം അഷ്‌റഫ് അഷ്‌റഫി, അസി. ഇമാം അബ്ബാസ് മൗലവി, ജമാഅത്ത് പ്രസിഡന്റ് കെ.എച്ച് അബ്ദുല്‍ അസീസ്, സെക്രട്ടറി കെ.ബി അബ്ദുല്‍ അസീസ്, ഭാരവാഹികളായ സി.ഇ മൈതീന്‍ ഹാജി, പി.ഇ നൗഷാദ്, പി.എസ് മൈതീന്‍, പി.ഇ ബഷീര്‍, ടി.എം സിദ്ദീഖ്, പി.യു ബഷീര്‍, ഷമീര്‍ കൈനിക്കല്‍, മിലാദ് കമ്മിറ്റി ഭാരവാഹികളായ പി.എച്ച് സുധീര്‍, പി.കെ ലത്തീഫ്, അഫ്‌സല്‍ ടി.ബി, കെ.ബി ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വണ്ണപ്പുറം ടൗണ്‍ ജമാഅത്ത്, തഖ്‌വ ജമാഅത്ത്, മസ്ജിദുല്‍ ഹിദായ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നബിദിന റാലി സംഘടിപ്പിച്ചത്. ടൗണ്‍ മസ്ജിദില്‍ നിന്ന് ആരംഭിച്ച റാലി ടെമ്പിള്‍ പോയിന്റ് ചുറ്റി തഖ്‌വ മസ്ജിദ് വഴി ടൗണ്‍ മഹല്ല് പരിസരത്ത് സമാപിച്ചു.
മഹല്ല് ഇമാമുമാരായ സ്വാലിഹ് അന്‍വരി, ഹനീഫ് കാശിഫി, അബ്ദുല്‍ മന്നാന്‍ സഖാഫി, മഹല്ല് ഭാരവാഹികളായ കക്കാട് പരീത്ഹാജി, കെ.ഇ ഹമീദ്ഹാജി, എ.എ അബ്ദുല്‍ അസീസ്, ഷമീര്‍ ചക്കാലയില്‍, ഖാസിം പള്ളിമുക്കില്‍, ഷാജി നെല്ലിക്കുന്നേല്‍, സി.എച്ച് ഷാഹുല്‍ ഹമീദ്, പി.കെ അഷ്‌റഫ്, ടി.ആര്‍ റഷീദ്, ഹനീഫ, കെ.ഇ നസീര്‍, മിലാദ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. റാലിക്ക് ശേഷം പള്ളികളില്‍ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു.
ഉടുമ്പന്നൂര്‍ മുഹിയിദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൗലീദ് പാരായണവും നബിദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഇമാം യഹ്‌യ ബാഖവി, സ്വദര്‍ പി.എസ്. അബ്ദുല്‍ ഷുക്കൂര്‍ മൗലവി, പി.കെ അബ്ദുല്‍ അസീസ് മൗലവി. അഷ്‌റഫ് മളാഹിരി, ഇബ്രാഹിം മൗലവി, താജുദ്ദീന്‍ മൗലവി, റസ്സാഖ് മൗലവി, യൂസുഫ് റഹ്മാനി, ജമാഅത്ത് ജന. സെക്രട്ടറി കെ.എ അബ്ദുല്‍ റഷീദ്, മിലാദ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ നൗഷാദ്, ഭാരവാഹികളായ കെ.എസ് പരീത്, റഷീദ് ചെല്ലത്താപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജമാഅത്ത് പ്രസിഡന്റ് സക്കീര്‍ അമ്മാകുന്നേല്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഇടമറുക് കാരുക്കാപ്പള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലിക്ക് ഇമാം അബ്ദുല്‍ സത്താര്‍ ബാഖവി, ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം കാഞ്ഞിരത്തിങ്കല്‍, ഇബ്രാഹിം മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. ആള്‍ക്കല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലിക്ക് ഇമാം ഖാലിദ് മൗലവി, ജമാഅത്ത് ഭാരവാഹികളായ പി.ഇ അബ്ദുല്‍ റസ്സാഖ്, യൂസുഫ്, പി.ഇ സെയ്തുമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അടിമാലി ടൗണ്‍ ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലിയില്‍ ഇമാം ഹാഫിസ് അര്‍ഷദ ്ഫലാഹി നബിദിന സന്ദേശം നല്‍കി.
മന്നാംകാല നൂറുല്‍ ഇസ്ലാം മദ്രസ ഇമാം അഷ്‌റഫ് ഫൈസി, കരിംകുളം നൂറുല്‍ ഇസ്ലാം മദ്രസ ഇമാം മീരാസ് മൗലവി, ഇരുന്നൂറേക്കര്‍ ഇമാം അബ്ദുള്‍ ഹക്കീം മൗലവി, കെ.എച്ച്.നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടയത്തൂര്‍ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍ വിദ്യാര്‍ഥികളും മഹല്ല് അംഗങ്ങളും പങ്കെടുത്തു.
പൊതുസമ്മേളനം ജമാഅത്ത് പ്രസിഡന്റ് ടി.കെ ബഷീറിന്റെ അധ്യക്ഷതയില്‍ ഇമാം നാസറുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജന. സെക്രട്ടറി സലിം വെള്ളൂപറമ്പില്‍ സ്വാഗതമാശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."